കേരളസമാജം ഈസ്റ്റ് സോൺ കായികമേള

ബെംഗളൂരു : കേരളസമാജം ഈസ്റ്റ് സോൺ ഓണാഘോഷത്തോട് അനുബന്ധിച്ചുള്ള കായികമേള സമാജം പ്രസിഡന്റ് എം. ഹനീഫ് ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ സജി പുലി കോട്ടിൽ അധ്യക്ഷനായി. ജനറൽ സെക്രട്ടറി റെജികുമാർ മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ ജോർജ് തോമസ്, അസിസ്റ്റന്റ് സെക്രട്ടറിമാരായ വി. മുരളീധരൻ, ജി. വിനു, കെ.എൻ.ഇ. ട്രസ്റ്റ് പ്രസിഡന്റ് ഗോപിനാഥൻ, സെക്രട്ടറി പി.വി.എൻ. ബാലകൃഷ്ണൻ, സോൺ കൺവീനർ രാജീവൻ, ഓണാഘോഷ കമ്മിറ്റി കൺവീനർ സുമോജ് മാത്യു, കെ. വിവേക്, രജിത് കുമാർ, അജിത സതീഷ്, വനിതാ വിഭാഗം ചെയർപേഴ്‌സൺ അനു അനിൽ, കൺവീനർ ഡോണ സലി എന്നിവർ സംബന്ധിച്ചു. പ്രോഗ്രാം കൺവീനർ സുജിത്ത്, പി.കെ. ഷാജു, രജീഷ്, രതീഷ് നമ്പ്യാർ, സോമരാജൻ, പി.കെ. രഘു, വിനോദ്, അനൂപ്, സുനിൽ ബാലകൃഷ്ണൻ, പ്രമോദ്, ഷിബു, വിപിൻ, ദിവ്യ രജീഷ്, ഗീത രാജീവൻ, ലേഖ വിനോദ് എന്നിവർ നേതൃത്വം നൽകി. വിവിധ കായികമത്സരങ്ങളും വടംവലി മത്സരവും നടന്നു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.