ദസറ: തിരുവനന്തപുരത്തേക്ക് പ്രത്യേക തീവണ്ടി

വെള്ളിയാഴ്ച പുറപ്പെടും; ശനിയാഴ്ചമടക്കം

ബെംഗളൂരു : ദസറ അവധിക്ക് നാട്ടിലേക്ക് പോകുന്നവരുടെ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക തീവണ്ടിയനുവദിച്ച് റെയിൽവേ. വെള്ളിയാഴ്ച വൈകീട്ട് 4.40-ന് ബെംഗളൂരു കന്റോൺമെന്റിൽനിന്ന് പുറപ്പെടുന്ന വണ്ടി (06575) ശനിയാഴ്ച രാവിലെ 10.30-ന് തിരുവനന്തപുരം നോർത്തിൽ എത്തും.

മടക്കയാത്ര (06576) ശനിയാഴ്ച ഉച്ചയ്ക്ക് 12.40-ന് തിരുവനന്തപുരം നോർത്തിൽനിന്ന് ആരംഭിക്കും. ഞായറാഴ്ച രാവിലെ ആറിന് ബെംഗളൂരു കന്റോൺമെന്റിലെത്തിച്ചേരും.

നാല് എ.സി. ത്രീടിയർ, ആറ് സ്ലീപ്പർ, എട്ട് ജനറൽ സെക്കൻഡ് ക്ലാസ്, രണ്ട് ലഗേജ് കം ബ്രേക്ക് വാൻ എന്നിങ്ങനെ 20 കോച്ചുകളുള്ള സ്പെഷ്യൽ തീവണ്ടിയാണ് അനുവദിച്ചത്.

തീവണ്ടിയുടെ റൂട്ടും സമയവും

കന്റോൺമെന്റ് (വെള്ളിയാഴ്ച വൈകീട്ട് 4.40), വൈറ്റ് ഫീൽഡ് (5.02), ബെംഗാർപേട്ട് (5.33), കുപ്പം (6.01), സേലം (10.20), ഈറോഡ് (11.20), തിരുപ്പൂർ (12.20), പോത്തന്നൂർ (1.44), പാലക്കാട് (2.47), തൃശ്ശൂർ (3.55), ആലുവ (4.48), എറണാകുളം (5.10), കോട്ടയം (6.42), ചങ്ങനാശ്ശേരി (7.00), തിരുവല്ല (7.14), ചെങ്ങന്നൂർ (7.25), മാവേലിക്കര (7.39), കായംകുളം (7.52), കരുനാഗപ്പള്ളി (8.10), ശാസ്താംകോട്ട (8.20), കൊല്ലം (8.40), വർക്കല (9.08), തിരുവനന്തപുരം നോർത്ത് (10.30).

മടക്കയാത്ര

തിരുവനന്തപുരം നോർത്ത് (ശനിയാഴ്ച ഉച്ചയ്ക്ക് 12.40), വർക്കല (1.10), കൊല്ലം (1.37), ശാസ്താംകോട്ട (1.58), കരുനാഗപ്പള്ളി (2.07), കായംകുളം (2.23), മാവേലിക്കര (2.33), ചെങ്ങന്നൂർ (2.43), തിരുവല്ല (2.54), ചങ്ങനാശ്ശേരി (3.03), കോട്ടയം (3.20), എറണാകുളം (4.25), ആലുവ (4.50), തൃശ്ശൂർ (5.52), പാലക്കാട് (7.32), പോത്തനൂർ (8.59), തിരുപ്പൂർ (9.38), ഈറോഡ് (10.20), സേലം (11.25), കുപ്പം (3.00), ബംഗാർപേട്ട് (3.28), വൈറ്റ്ഫീൽഡ് (4.03), കന്റോൺമെന്റ് (6.00).