കേരളസമാജം കന്നഡ ക്ലാസിന് തുടക്കം

ബെംഗളൂരു : ബെംഗളൂരുവിലെ മലയാളികൾക്ക് കന്നഡ പഠിക്കാൻ അവസരമൊരുക്കുന്ന ബാംഗ്ലൂർ കേരള സമാജത്തിന്റെ കന്നഡ പഠനക്ലാസ് 'കന്നഡ കലിയോണ'യ്ക്ക് തുടക്കം.

അൾസൂർ സോണിന്റെ നേതൃത്വത്തിലാണ് ക്ലാസ് ആരംഭിച്ചത്. വിമാനപുര അന്നസാന്ദ്ര പാളയത്തുള്ള സമാജം ഓഫീസിൽ ക്ലാസിന്റെ ഉദ്ഘാടനം കേരളസമാജം പ്രസിഡന്റ് എം .ഹനീഫ് നിർവഹിച്ചു. സോൺ ചെയർമാൻ പി. ജയകുമാർ മേനോൻ അധ്യക്ഷനായി.

കേരളസമാജം വൈസ് പ്രസിഡന്റ് പി.കെ. സുധീഷ്, ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ ജോർജ് തോമസ്, കെ.എൻ.ഇ. ട്രസ്റ്റ് പ്രസിഡന്റ് സി. ഗോപിനാഥൻ, സെക്രട്ടറി പി.വി.എൻ. ബാലകൃഷ്ണൻ, സോൺ ജോയിന്റ് കൺവീനർ മഹേഷ്, രാധാകൃഷ്ണൻ, വനിതാവിഭാഗം ചെയർപേഴ്‌സൺ അനിലാ ജിതേഷ്, കൺവീനർ വിദ്യാരാജൻ, സുജാ ഗോപകുമാർ, കന്നഡ അധ്യാപിക വിനുത തുടങ്ങിയവർ സംബന്ധിച്ചു.

കർണാടക സർക്കാരിന്റെ കീഴിലുള്ള കന്നഡ വികസന അതോറിറ്റിയുടെ സഹകരണത്തോടെയാണ് 'കന്നഡ കലിയോണ' പദ്ധതി നടപ്പാക്കുന്നത്.

മൂന്നുമാസം നീണ്ടുനിൽക്കുന്ന പഠനം പൂർത്തിയാക്കുന്നവർക്ക് സർക്കാർ സർട്ടിഫിക്കറ്റ് നൽകും. മലയാളികളെ കന്നഡ എഴുതാനും വായിക്കാനും സംസാരിക്കാനും പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. എല്ലാ സോണുകളിലും പരിപാടി വ്യാപിപ്പിക്കുമെന്ന് ജനറൽസെക്രട്ടറി റജികുമാർ പറഞ്ഞു.