വേൾഡ് മലയാളീ കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് മെഡിക്കൽ ഫോറം ചുമതലയേറ്റു

മനാമ: വേൾഡ് മലയാളീ കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് മെഡിക്കൽ ഫോറം പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം സെഗയ്യ കെ സി എ ഹാളിൽ നടന്നു. പ്രൊവിൻസ് പ്രസിഡന്റ് ബാബു തങ്ങളത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് അഡൈ്വസറും, ബഹ്റൈൻ പ്രൊവിൻസ് മെഡിക്കൽ ഫോറം പേട്രണുമായ ഡോ. ബാബു രാമചന്ദ്രൻ പുതിയ ഭാരവാഹികളെ ബാഡ്ജ് അണിയിച്ച് സ്ഥാനാരോഹണം നടത്തി.
ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡണ്ട് സ്മിത ജെൻസൺ, സേക്രട്ട് ഹാർട്ട് ചർച്ച് അസിസ്റ്റന്റ് വികാരി റെവ. ഫാ. ജേക്കബ് കല്ലുവിള, പ്രൊവിൻസ് ചെയർമാൻ രഘു പ്രകാശൻ, ഗ്ലോബൽ അഡൈ്വസറി ചെയർമാനും കെ സി എ പ്രസിഡണ്ടുമായ ജെയിംസ് ജോൺ, ംാര മിഡിൽ ഈസ്റ്റ് റീജിയൺ വൈസ് പ്രസിഡണ്ട് എബ്രഹാം സാമുവൽ, പ്രൊവിൻസ് വൈസ് ചെയർമാൻ തോമസ് വൈദ്യൻ, പ്രൊവിൻസ് വൈസ് പ്രസിഡണ്ട് അമൽദേവ്, പ്രോഗ്രാം കോ ഓർഡിനേറ്റർ രാജീവ് വർമ്മ, വുമൺസ് ഫോറം പ്രസിഡണ്ട് സ്‌നേഹ ഷിജിത്, യൂത്ത് ഫോറം പ്രസിഡണ്ട് അമിസൺ ആന്റണി, എന്നിവർ ആശംസകൾ അർപ്പിച്ചു.
മെഡിക്കൽ ഫോറം പ്രസിഡണ്ട് ഡോ. ഡെസ്മണ്ട് ഗോമസ് മറുപടി പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി ഉഷ സുരേഷ് സ്വാഗതവും ട്രഷറർ വിജേഷ് കൊണ്ടേടത്ത് നന്ദിയും പ്രകാശിപ്പിച്ചു. ഡോ. ഡെസ്മണ്ട് ജോൺ ഗോമെസ് (പ്രസിഡന്റ്), റെയ്ച്ചൽ അമിസൺ (ജനറൽ സെക്രട്ടറി), എലിസബത് ഫിലിപ്പ് (വൈസ് പ്രസിഡന്റ്), ഡോ. രസ്‌ന സുജിത് (വൈസ് പ്രസിഡന്റ്), എക്‌സിക്യൂട്ടീവ് കമ്മിറ്റി അഗങ്ങളായ ഡോ. പ്രിൻസ് പാപ്പച്ചൻ, ഡോ. എലിസബത് പ്രിൻസ്, ലിൻസി മാത്യു, അനിഷ ബാബു എന്നിവരാണ് ചുമതലയേറ്റത്. വുമൺസ് ഫോറം സെക്രട്ടറി സ്വാതി പ്രമോദ്, പ്രൊവിൻസ് വൈസ് ചെയർമാൻ ഹരീഷ് നായർ എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു.
Content Highlights: The new office bearers of the World Malayali Council Bahrain Province Medical Forum, led by President Dr. Desmond Gomez, officially assumed charge at a function held at KCA Hall in Segaya.