‘വിന്ധ്യാവലി’ അരങ്ങിലേക്ക്; ശ്വേത മേനോന്‍ മുഖ്യാതിഥി

മനാമ: മഹാബലിയുടെ പത്നി വിന്ധ്യാവലിയെ കേന്ദ്ര കഥാപാത്രമാക്കി ബഹ്‌റൈന്‍ കേരളീയ സമാജം വനിതാ വേദി അവതരിപ്പിക്കുന്ന നൃത്ത-സംഗീത നാടകം 'വിന്ധ്യാവലി' അരങ്ങിലേക്ക്. ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ഓണാഘോഷമായ ശ്രാവണത്തിന്റെ ഭാഗമായാണ് അവതരണം. മലയാള താര സംഘടനയായ അമ്മയുടെ പ്രഥമ വനിതാ പ്രസിഡന്റും നടിയുമായ ശ്വേത മേനോന്‍ പരിപാടിയില്‍ മുഖ്യാതിഥിയാകും. സെപ്റ്റംബര്‍ 25 വ്യാഴാഴ്ച
രാത്രി 8 മണിക്ക് സമാജം ഡയമം ജൂബിലി ഹാളിലാണ് നാടകം.
ബഹ്‌റൈനിലെ പ്രമുഖ നൃത്താധ്യാപികയും അഭിനേത്രിയുമായ വിദ്യശ്രീയാണ് നാടകത്തിന്റെ രചനയും നൃത്തസംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. കഥകളിലും ഐതിഹ്യങ്ങളിലും അധികം പരാമര്‍ശിക്കെപ്പടാത്ത വിന്ധ്യാവലിയുടെ ജീവിത മുഹൂര്‍ത്തങ്ങള്‍ ഈ നൃത്തനാടകത്തിലൂടെ ദൃശ്യവത്കരിക്കുന്നു. വനിതാവേദി പ്രസിഡന്റ് മോഹിനി തോമസ്, ദിവ്യ മനോജ് (പ്രാഗ്രാം കണ്‍വീനര്‍) എന്നിവരാണ് നാടക ത്തിന്റെ ഏകോപനം നിര്‍വഹിക്കുന്നത്.
ബഹ്‌റൈനിലെ നൂറിലധികം കലാകാരന്മാരും സാങ്കേതിക പ്രവര്‍ത്തകരും അണിനിരക്കുന്ന ഈ കലാവിഷ്‌കാരം ബഹ്‌റൈനിലെ കലാസ്വാദകര്‍ക്ക് നവ്യമായ ഒരു ദൃശ്യാനുഭവമായിരിക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരയ്ക്കലും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: വര്‍ഗീസ് ജോര്‍ജ്ജ് (ശ്രാവണം ജനറല്‍ കണ്‍വീനര്‍) ഫോണ്‍:
Content Highlights: Bahrain Kerala Samajam Women`s Forum presents `Vindhyavali`, a dance-drama on Mahabali`s wife.