ശ്രീനാരായണ ഗുരു ജയന്തി ആഘോഷം; "ട്രിബൂട്ട് ടു ബഹ്റൈൻ" ഒക്ടോബർ 9-ന്

#ന്യൂസ് ഡെസ്ക്

മനാമ: ശ്രീനാരായണഗുരു ജയന്തിയുടെ ഭാഗമായി ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി, ബഹ്റൈൻ ബില്ലവാസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ "ട്രിബൂട്ട് ടു ബഹ്റൈൻ" സംഘടിപ്പിക്കുന്നു. "സംസ്കാരങ്ങളുടെ സംഗമവും മാനവികതയുടെ ആത്മാവും" എന്ന ശീർഷകത്തിൽ ഒരുക്കുന്ന പരിപാടി 2026 ഒക്ടോബർ 9ന് വൈകീട്ട് ആറ് മണിക്ക് ബഹ്റൈൻ കേരളീയ സമാജം ഹാളിൽ 'ന്യൂ ഓറ ആർട്സ്' ബാനറിലാണ് അരങ്ങേറുന്നത്.

ശിവഗിരി മഠം മുൻ അധ്യക്ഷനും പദ്മശ്രീ പുരസ്കാര ജേതാവുമായ ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ ഭദ്രദീപം കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി.കെ. ഹരിപ്രസാദ്, കേരള നിയമസഭാംഗം ചാണ്ടി ഉമ്മൻ, ഗോകുലം ഗ്രൂപ്പ് മേധാവി ഗോകുലം ഗോപാലൻ, ബി.കെ.ജി ഗ്രൂപ്പ് മേധാവി ഡോ. കെ.ജി. ബാബുരാജൻ, അമാദ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ പമ്പാ വാസൻ നായർ, കെ. മുരളീധരൻ. അമ്പലത്തറ രാജൻ, ജയശങ്കർ വിശ്വനാഥൻ, മഹേഷ് ദേവ്ജി (ദേവ്ജി ഗ്രൂപ്പ്), രാധാകൃഷ്ണ പിള്ള, അശോക് കുമാർ (മാനേജിങ് ഡയറക്ടർ, ഫത്താറാം ചന്ദേലിയ (ചെയർമാൻ, ചന്ദേലിയ ഇന്റർനാഷണൽ), ബിശ്വാസ് കൃഷ്ണ നാരായണൻ (വൈസ് ചെയർമാൻ, ബഹ്റൈൻ ഷിപ്പിങ് ആൻഡ് ഓഡിറ്റ് അസോസിയേഷൻ) എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുക്കും.

സമൂഹത്തിന്റെ വിവിധ മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി എസ്.എൻ.സി.എസ് ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും.

അവാർഡ് ജേതാക്കൾ:

ശ്രീനാരായണ ഗുരു എക്സലൻസ് അവാർഡ്: ഗോകുലം ഗോപാലൻ (ചെയർമാൻ, ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ്)

ശ്രീനാരായണ ഗുരു കർമ്മശ്രേഷ്ഠ അവാർഡ്: ഡോ. കെ.ജി. ബാബുരാജൻ (മാനേജിങ് ഡയറക്ടർ , ബി.കെ.ജി ഹോൾഡിങ്സ്)

ശ്രീനാരായണ ഗുരു ഹ്യൂമാനിറ്റേറിയൻ അവാർഡ്: പമ്പാവാസൻ നായർ (മാനേജിങ് ഡയറക്ടർ അമാദ് ഗ്രൂപ്പ്)

ശ്രീനാരായണ ഗുരു സേവാ അവാർഡ്: അശോക് കുമാർ (മാനേജിങ് ഡയറക്ടർ)

ക്രോസ് ബോർഡർ ലീഡർഷിപ്പ് ബിസിനസ് എക്സലൻസ് അവാർഡ്: ഫത്താറാം ചന്ദേലിയ(ചെയർമാൻ, ചന്ദേലിയ ഇന്റർനാഷണൽ)

ക്രോസ് ബോർഡർ ലീഡർഷിപ്പ് ബിസിനസ് എക്സലൻസ് അവാർഡ്: ബിശ്വാസ് കൃഷ്ണ നാരായണൻ (വൈസ് ചെയർമാൻ, ബഹ്റൈൻ ഷിപ്പിങ് ആൻഡ് ഓഡിറ്റ് അസോസിയേഷൻ).

ചടങ്ങിനോടനുബന്ധിച്ച് സരിഗമപ ഫെയിം ലിബിൻ സക്കറിയ, കീർത്തന എന്നിവർ ചേർന്നവതരിപ്പിക്കുന്ന സംഗീതനിശയും ഒരുക്കിയിട്ടുണ്ട്.

Content Highlights: Tribute to Bahrain 2026 event organized by SNCS and Bahrain Billavas on October 9, 2026., Event inaugurated by Brahmasree Vishudhananda Swamigal at Bahrain Kerala Samajam., Kerala Governor Rajendra Vishwanath Arlekar attends as chief guest alongside prominent leaders., Presentation of Sree Narayana Guru Excellence, Karmasreshta, and Humanitarian Awards., Musical night featuring SaReGaMaPa fame Libin Zacharia and Keerthana.