തൃശ്ശൂർ കുടുംബം 'ഓണം പൊന്നോണം 2026' ആഘോഷിച്ചു

ഓണം പൊന്നോണം 2026'-ല്‍ നിന്ന്‌|photo:special arrangement
ഓണം പൊന്നോണം 2026'-ല്‍ നിന്ന്‌|photo:special arrangement

മനാമ : ബഹറിൻ തൃശ്ശൂർ കുടുംബം അവരുടെ 'ഓണം പൊന്നോണം 2026' ഗംഭീരമായി ആഘോഷിച്ചു. കൺവീനർ അർജ്ജുൻ ഇത്തിക്കാട്ടിന്റെ നേതൃത്വത്തിൽ ജോയിന്റ് കൺവീനർ മിഥുൻ ഹർഷൻ, മുൻ കൺവീനർ സാജു ജോസ്, പ്രസിഡന്റ് അനീഷ് പത്മനാഭൻ, സെക്രട്ടറി അനൂപ് ചുങ്കത്ത്, ട്രഷറർ നീരജ് ഇളയിടത്ത്, വൈസ് പ്രസിഡന്റ് ജതീഷ് നന്തിലത്ത്, ജോയിന്റ് സെക്രട്ടറി ജിന്റോ വർഗീസ്, മെമ്പർഷിപ്പ് സെക്രട്ടറി അജിത് മണ്ണത്ത്, എന്റർടൈൻമെന്റ് സെക്രട്ടറി നിജേഷ് മാള, സോഷ്യൽ മീഡിയ വിഭാഗം അഷ്റഫ് ഹൈദ്രു, ഫൗണ്ടർ മെമ്പർ വിനോദ് ഇരിക്കാലി, വനിതാ വിഭാഗം പ്രസിഡന്റ് ഷോജി ജീജോ, സെക്രട്ടറി ജോയ്‌സി സണ്ണി, ട്രഷറർ പ്രസീത ജതീഷ് കൂടെ എല്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് ഭദ്രദീപം കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

പാട്ട്, സിനിമാറ്റിക് ഡാൻസ്, അറബിക് ഡാൻസ്, തിരുവാതിര, മാർഗ്ഗംകളി, മിമിക്രി തുടങ്ങിയ മികച്ച കലാപ്രകടനങ്ങൾ അരങ്ങേറി. തുടർന്ന് ഇന്ത്യക്ക് പുറത്തെ ഏറ്റവും വലിയ വാദ്യകലാസംഘമായ സോപാനം വാദ്യകലാസംഘം അവതരിപ്പിച്ച ചെണ്ടമേളം കാണികളുടെ ശ്രദ്ധ ആകർഷിച്ചു. തുടർന്ന് ആരവം നാടൻപാട്ട് കൂട്ടം ബഹ്റൈൻ അവതരിപ്പിച്ച ഫ്യൂഷനും നാടൻപാട്ടും അരങ്ങേറി.സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള ടീം സദ്യയൊരുക്കി. മനീഷ

പ്രോഗ്രാം അവതാരകയായി.

ചടങ്ങിൽ ബഹറിൻ കേരളീയസമാജം പ്രസിഡന്റ്പി.വി. രാധാകൃഷ്ണ പിള്ള, സെക്രട്ടറി വർഗീസ് കാരയ്ക്കൽ, സാമൂഹിക പ്രവർത്തകരായ സയ്യദ് ഹനീഫ, കെ.ടി. സലിം, ഇ.വി. രാജീവൻ, സോപാനം വാദ്യകലാസംഘം കുലപതി സന്തോഷ് കൈലാസ് ആശാൻ എന്നിവർ ആശംസകൾ അറിയിച്ചു. പൊന്നോണം 2026-ന്റെ ടൈറ്റിൽ സ്‌പോൺസറായ കവലാനിക്ക് ഉള്ള സ്‌നേഹസമ്മാനം ശരത്തിന് ബഹറിൻ കേരളീയ സമാജം പ്രസിഡന്റ്പി.വി. രാധാകൃഷ്ണ പിള്ള കൈമാറി. പ്രോഗ്രാം കൺവീനർ അർജ്ജുൻ ഇത്തിക്കാട്ട് നന്ദി അറിയിച്ചു.

Content Highlights: Thrissur Kudumbam celebrated Onam Ponnoham 2026 in Bahrain., Featured cultural performances including cinematic dance, Thiruvathira, and Margamkali., Highlight performances included Sopanam Chendamelam and Aaravam Nadanpattu Koottam., Traditional Onam sadya was served by Suresh Babu's team., Key community leaders and dignitaries attended the event.