ഇന്ത്യന്‍ ക്ലബ് ചെസ് ടൂര്‍ണമെന്റ്: ദിലീപ് നായര്‍, ടിസിര്‍ മുഹമ്മദ് ജേതാക്കള്‍

മനാമ: രണ്ടാമത് ഇന്ത്യന്‍ ക്ലബ് റാപ്പിഡ് ചെസ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരം ദിലീപ് എസ്. നായര്‍ അമച്വര്‍ വിഭാഗത്തില്‍ ചാമ്പ്യനായി. മൊറോക്കന്‍ താരം ടിസിര്‍ മുഹമ്മദ് ഫിഡെ റേറ്റഡ് കാറ്റഗറിയില്‍ ജേതാവായി. ബഹ്‌റൈന്‍ ചെസ് ഫെഡറേഷന്‍ പ്രസിഡന്റ് ഖാലിദ് ബര്‍ഹാനുദ്ദീന്‍ അല്‍ അവാദി, ഇന്ത്യന്‍ ക്ലബ് പ്രസിഡന്റ് കെ.എം. ചെറിയാന്‍, ജനറല്‍ സെക്രട്ടറി സതീഷ് ഗോപിനാഥന്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. എ.സി.എ. ഡയറക്ടര്‍ അര്‍ജുന്‍ കക്കാടത്ത്, ഇന്‍ഡോര്‍ ഗെയിംസ് സെക്രട്ടറി അരുണ്‍ ജോസ് എന്നിവര്‍ സന്നിഹിതരായിരുന്നു. 15-ലധികം രാജ്യങ്ങളില്‍നിന്നുള്ള 250 ലേറെ കളിക്കാരാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്.
Content Highlights: the indian club chess tournament