തണല്‍ കുടുംബസംഗമം: സ്വാഗത സംഘം രൂപവത്കരിച്ചു

മനാമ: തണല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ബഹ്റൈന്‍ മീഡിയ സിറ്റിയുമായി ചേര്‍ന്ന് നടത്തുന്ന കുടുംബ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചു. യോഗത്തില്‍ ചാപ്റ്റര്‍ പ്രസിഡന്റ് നജീബ് കടലായി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുജീബ് മാഹി സ്വാഗതം പറഞ്ഞു. ട്രഷറര്‍ യു.കെ. ബാലന്‍, ചീഫ് കോര്‍ഡിനേറ്റര്‍ റഷീദ് മാഹി എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു. അസീല്‍ അബ്ദുറഹ്‌മാന്‍ ചെയര്‍മാനും, ശ്രീജിത്ത് കണ്ണൂര്‍ വൈസ് ചെയര്‍മാനും, ലത്തീഫ് ആയഞ്ചേരി ജനറല്‍ കണ്‍വീനറും ജമാല്‍ കുറ്റിക്കാട്ടില്‍, ഫൈസല്‍ പാട്ടാണ്ടിയില്‍, ഹരീന്ദ്രന്‍, ഫൈസല്‍ മടപ്പള്ളി എന്നിവര്‍ കണ്‍വീനറുമായ കമ്മിറ്റിയിലെ മറ്റ് മെംബര്‍മാര്‍: റസാഖ് മൂഴിക്കല്‍, ഷബീര്‍ മാഹി, ഇബ്രാഹിം ഹസ്സന്‍ പുറക്കാട്ടിരി, ഓക്കേ കാസിം, നൗഷാദ് എസ്.കെ. സുബൈര്‍ അത്തോളി, അനില്‍ കുമാര്‍, ഷിബു പത്തനം തിട്ട, ഷംസുദീന്‍ വി.പി., റഫീഖ് അബ്ദുല്ല, ഹുസ്സൈന്‍ വയനാട്, നൗഷാദ് മഞ്ഞപ്പാറ, മണിക്കുട്ടന്‍, അഷറഫ് തോടന്നൂര്‍, റിയാസ് ആയഞ്ചേരി, നവാസ് കുണ്ടറ എന്നിവരാണ്. സംഗമത്തില്‍ ചെയര്‍മാന്‍ ഡോ.വി.ഇദ്രീസ് പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫെബ്രുവരി 21 വെള്ളിയാഴ്ച്ച ഉച്ചക്ക് 12:30 മുതല്‍ സെഗായ ബിഎംസി ഹാളില്‍ നടക്കുന്ന പരിപാടിയിലേക്ക് തണലിനെ സ്നേഹിക്കുന്ന എല്ലാവരുടെയും സാന്നിധ്യം ഉണ്ടാകണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Content Highlights: Thanal kudumbasangamam