സിറോ മലബാർ സൊസൈറ്റിയുടെ ഓണം മഹാസദ്യ ശ്രദ്ധേയമായി

മനാമ: സിറോ മലബാർ സൊസൈറ്റി (സിംസ്) സംഘടിപ്പിച്ച ഓണം മഹാസദ്യ ശ്രദ്ധേയമായി. ഒത്തൊരുമയുടെയും സഹകരണത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് സിംസ് കുടുംബാംഗങ്ങൾ ഓണം ആഘോഷിച്ചു. ആയിരത്തോളം പേർക്കാണ് വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിയത്. സിംസ് പ്രസിഡന്റ് പി.ടി. ജോസഫ്, ജനറൽ സെക്രട്ടറി നെൽസൺ വർഗീസ്, വൈസ് പ്രസിഡന്റ് ജിമ്മി ജോസഫ്, ഫിനാൻസ് സെക്രട്ടറി ജേക്കബ് വാഴപ്പിള്ളി, അസിസ്റ്റന്റ് ഫിനാൻസ് സെക്രട്ടറി ജെയ്‌സൺ മഞ്ഞളി, ജോയിന്റ് സെക്രട്ടറി ജോബി ജോസഫ്, മെമ്പർഷിപ്പ് സെക്രട്ടറി ഷാജി സെബാസ്റ്റ്യൻ, ഐ.ടി. സെക്രട്ടറി സിബു ജോർജ്, എന്റർടൈൻമെന്റ് സെക്രട്ടറി സോബിൻ ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

മഹാസദ്യയുടെ ജനറൽ കൺവീനർ റോയ് ജോസഫും ജോയിന്റ് കൺവീനർ സജു സ്റ്റീഫനും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഓണം കമ്മിറ്റി ജനറൽ കൺവീനർ പോൾ കെ. ആന്റണി, ജോയിന്റ് കൺവീനർ പോളി വിതയത്തിൽ, ഓണസദ്യ കൺട്രോളർമാരായ റെജു മൂഞ്ഞേലിയും സോജി മാത്യുവും, സ്‌പോൺസർഷിപ്പ് ജനറൽ കൺവീനർ പോൾ ഉരുവത്തും, കോർ ഗ്രൂപ്പ് ചെയർമാൻ ബെന്നി വർഗീസും സജീവ സാന്നിധ്യവും നേതൃത്വവും നൽകി.

സിംസ് മ്യൂസിക് ക്ലബ് കൺവീനർ കെവിൻ പോളിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച ഓണപ്പാട്ടുകളുടെ സംഗീതവിരുന്ന് ആഘോഷങ്ങൾക്ക് കൂടുതൽ മാറ്റുകൂട്ടി.

സിംസ് ലേഡീസ് വിംഗ് പ്രസിഡന്റ് സ്റ്റെഫി അരുൺ, വൈസ് പ്രസിഡന്റ് ജിൻസി ലിയോൺ, ജനറൽ സെക്രട്ടറി മേരി രഞ്ജിത് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയ പൂക്കളം, മാവേലി, ഫോട്ടോ ബൂത്ത് എന്നിവ ഓണത്തിന്റെ മധുരമണർത്തുന്ന ഓർമ്മകൾ പങ്കുവെച്ച് സന്ദർശകരുടെ ശ്രദ്ധ നേടി. ബി എഫ് സി മാർക്കറ്റിംഗ് മാനേജർ അനൂപ് പ്രസന്നകുമാർ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോ ജോസഫ്, ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ബിനു മണ്ണിൽ, മുൻ ഐ സി ആർ എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ബി എം സി മാനേജിംഗ് ഡയറക്ടർ ഫ്രാൻസിസ് കൈതരത്ത്, കെസിഎ പ്രസിഡന്റ് ജെയിംസ് ജോൺ തുടങ്ങിയവരുടെ സാന്നിധ്യത്താൽ പ്രൗഡ ഗംഭീരമായിരുന്നു സിംസ് ഓണം മഹാ സദ്യ.

Content Highlights: Syro Malabar Society (SIMS) organized a grand Onam Mahasadya in Manama., Over 1,000 community members attended and enjoyed the traditional feast., Featured cultural programs, musical performance by SIMS Music Club, and vibrant Pookkalam., Led by SIMS executive members and prominent community leaders.