സ്റ്റുഡന്റ്സ് ഗൈഡൻസ് ഫോറം ഇഫ്താർ സംഗമം

സ്റ്റുഡന്റ്സ് ഗൈഡന്‍സ് ഫോറം സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം
സ്റ്റുഡന്റ്സ് ഗൈഡന്‍സ് ഫോറം സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം

മനാമ: കുട്ടികളുടെ നൈസർഗികമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും പാഠ്യ- പാഠ്യേതര വിഷയങ്ങളിൽ നിർദ്ദേശങ്ങൾ നൽകുന്ന കാര്യങ്ങൾക്ക് മുൻഗണന നൽകി പ്രവർത്തിക്കുന്ന സംഘടനയുമാായ സ്റ്റുഡന്റ്സ് ഗൈഡൻസ് ഫോറത്തിന്റെ ഇഫ്താർ സംഗമം ശ്രദ്ധേയമായി. അംഗങ്ങൾ കുടുംബത്തോടൊപ്പം നോമ്പുതുറയിൽ പങ്കെടുത്തു. പുണ്യമാസമായ റംസാനിലെ നോമ്പുതുറ നൽകുന്ന വലിയ സന്ദേശം സൗഹൃദവും സാഹോദര്യവും പരസ്പരധാരണയും വിശ്വാസവും വളർത്തുവാൻ ഉപകരിക്കുന്നുന്നുവെന്ന് സ്റ്റുഡന്റ്സ് ഗൈഡൻസ് ഫോറം ചെയർമാൻ പറഞ്ഞു. സംഗമത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്മകൾ നേരുകയും സഹായസഹകരണങ്ങൾ അഭ്യർഥിക്കുകയും ചെയ്തു.

സ്റ്റുഡന്റ്സ് ഗൈഡൻസ് ഫോറം കുടുംബാംഗങ്ങളായ കെസിയ പ്രസിഡന്റ് ജയിംസ് ജോൺ, കെഎംസിസി ഉപാധ്യക്ഷൻ ഗഫൂർ കൈപ്പമംഗലം, മുഹറക് മലയാളി സമാജം പ്രസിഡന്റ് അനസ് റഹീം, ലൈറ്റ് ഓഫ് കൈനസ് മുഖ്യസാരഥി സായിദ് ഹനീഫ്, കലാ- വിദ്യാഭ്യാസ- സാമൂഹിക- സാംസ്‌കാരിക കാരുണ്യ- പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരായ ബാബു കുഞ്ഞിരാമൻ, റിച്ചാർഡ് കൊന്നക്കൽ, മൊയ്തു, വിൻസന്റ് ജോസഫ്, ബബീന, റജീന ഇസ്മായിൽ, ഇന്ത്യൻ സ്‌കൂൾ മുൻ അധ്യാപകൻ പി. വിജയകുമാർ, എജ്യുപാർക്ക് ഡയറക്ടർമാരായ മുഹമ്മദ് ബഷീർ, സക്കറിയ ചുള്ളിക്കൽ എന്നിവർ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകി. അഞ്ചു വയസുമുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കായി എജ്യുപാർക്കുമായി സഹകരിച്ച് ഈദ് അവധി ദിവസങ്ങളോടനുബന്ധിച്ച് ഡ്രോയിങ് കോമ്പറ്റീഷനും കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിക്കുവാൻ കുടുംബസമേതം ചേർന്ന യോഗത്തിൽ 51 പേരടങ്ങുന്ന സമിതിക്ക് രൂപം നൽകി.

Content Highlights: Students Guidance Forum Iftar Gathering Fosters Brotherhood and Community Spirit