ബഹ്റൈനിലെ ദി ഏഷ്യൻ സ്‌കൂൾ 'സ്ട്രീംസ്‌കേപ്‌സ് 2026' ആഘോഷിച്ചു

മനാമ: ഹ്യുമാനിറ്റീസ്, കൊമേഴ്സ്, സയൻസ് എന്നീ പഠനശാഖകളുടെ സംഗമവേദിയായ 'സ്ട്രീംസ്‌കേപ്‌സി'ന്റെ ഗ്രാന്റ് ഫിനാലെ ബഹ്റൈനിലെ 'ദി ഏഷ്യൻ സ്‌കൂൾ' സംഘടിപ്പിച്ചു. 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ, സർഗ്ഗാത്മകത, സാങ്കേതിക മികവ് എന്നിവ അടിസ്ഥാനമാക്കിയാണ് സ്ട്രീംസ്‌കേപ്‌സ്. ബഹ്റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റിയിലെ സിഇഒയുടെ ഉപദേഷ്ടാവ് ഡോ. അലി ഹസൻ ഫൊല്ലാദ്, ഐപോയന്റ് & യൂണിഡാറ്റ ജനറൽ മാനേജർ അരുൾദാസ് തോമസ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

'നൂതനാശയങ്ങളിലൂടെ ബഹ്റൈനിൽ സ്മാർട്ട് ടൂറിസം കെട്ടിപ്പടുക്കുക' എന്നതായിരുന്നു പരിപാടിയുടെ പ്രമേയം. ഏ-വണും സാങ്കേതികവിദ്യയും ഉപയോഗിച്ച് ടൂറിസം മേഖലയെ എങ്ങനെ മെച്ചപ്പെടുത്താം, ബഹ്റൈന്റെ സാംസ്‌കാരിക ആകർഷണങ്ങളെ എങ്ങനെ പ്രോത്സാഹിപ്പിക്കാം, പ്രാദേശിക ബിസിനസുകളെ എങ്ങനെ പിന്തുണയ്ക്കാം, സാമ്പത്തിക വളർച്ചയ്ക്ക് എങ്ങനെ സംഭാവന നൽകാം എന്നിവയെക്കുറിച്ച് ചിന്തിക്കാനും പര്യവേക്ഷണം ചെയ്യാനും ഈ പ്രമേയം വിദ്യാർത്ഥികളെ പ്രേരിപ്പിച്ചു.

അന്തിമ മത്സരത്തിൽ ടീം റേവൻ, ടീം നൂർ, ടീം ഹേവൻ, ടീം ഹയാക്, ടീം നാവിഅവൽ എന്നിവർ പരിഹാരമാർഗ്ഗങ്ങളും അവതരിപ്പിച്ചു. മത്സരത്തിൽ ടീം ഹേവൻ വിജയികളായി; ടീം നാവിഅവൽ രണ്ടാം സ്ഥാനവും ടീം നൂർ മൂന്നാം സ്ഥാനവും നേടി.

Content Highlights: 'Streamscapes' grand finale was organized by The Asian School in Bahrain, showcasing innovative ideas and creativity from students in humanities, commerce, and science streams.The event, themed 'Building Smart Tourism in Bahrain through Innovation,' aimed to inspire students to explore enhancing tourism with technology, promoting cultural attractions, supporting local businesses, and contributing to economic growth. Team Haven won the final competition, with Team Naviaval securing second place and Team Noor taking third place.