സെന്റ് മേരീസ് കത്തീഡ്രൽ പ്രതിനിധി സംഘം ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

മനാമ: സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രൽ ബഹ്റൈനിലെ പ്രതിനിധി സംഘം മനാമയിലെ ഇന്ത്യൻ എംബസി സന്ദർശിച്ച് ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ ഡോ. പ്രദീപ് സിംഗ് രാജ്പുരോഹിതുമായി കൂടിക്കാഴ്ച നടത്തി.

വികാരി റവ. ഫാ. തോമസ്‌കുട്ടി പി. എൻ., അസിസ്റ്റന്റ് വികാരി റവ. ഫാ. റിജോ ചാക്കോ, ട്രസ്റ്റി ജോൺ കെ. പി., സെക്രട്ടറി കുരുവിള പാപ്പി എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ബഹ്റൈനിലെ ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും കത്തീഡ്രലിന്റെ പ്രവർത്തനങ്ങളും സംബന്ധിച്ച് ചർച്ചകൾ നടത്തി.