ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി സ്പോർട്സ്, ഫിസിക്കൽ ആൻഡ് മെന്റൽ വെൽനസ് കമ്മിറ്റി

മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ സ്പോർട്സ്, സ്പിരിച്വൽ, ഫിസിക്കൽ ആൻഡ് മെന്റൽ വെൽനസ് കമ്മിറ്റിയുടെ ഉദ്ഘാടനം പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടന്നു. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഗൾഫ് ഹോട്ടൽ അസിസ്റ്റന്റ് ഡയറക്ടർ സെയിൽസ് സന്തോഷ് കടമ്പാട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.
എസ്.എൻ.സി.എസ് ചെയർമാൻ സുനീഷ് സുശീലന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി പ്രകാശ് കെ.പി സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ലേഡീസ് വിങ്ങിന്റെ ദൈവദശക പ്രാർഥനയോടെയും പൂജ നൃത്തത്തോടെയും പരിപാടികൾക്ക് തുടക്കമായി.
സ്പിരിച്വൽ വെൽനസ് കൺവീനർ അജിത പ്രകാശ്, സ്പോർട്സ് വിങ് സെക്രട്ടറി മോഹിത് മോഹൻ, ഫിസിക്കൽ ആൻഡ് മെന്റൽ വെൽനസ് കൺവീനർ മനോജ് കുമാർ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. ബി.ഒ.ഡി വെൽനസ് സെക്രട്ടറി അരുൺ കുമാർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
സൊസൈറ്റിയുടെ ഭരണസമിതി അംഗങ്ങളും കമ്മിറ്റി ഭാരവാഹികളും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ സംബന്ധിച്ചു. ജിഷ്ണു സുരേഷ് പരിപാടിയുടെ മുഖ്യ അവതാരകനായിരുന്നു.
Content Highlights: sree-narayana-cultural-society-wellness-committee-launched-manama