റയ്യാന്‍ സമ്മറൈസ് പ്രോഗ്രാം മുന്നേറുന്നു

മനാമ: കൗമാരക്കാര്‍ക്കായി റയ്യാന്‍ സ്റ്റഡി സെന്റര്‍ നടത്തിവരുന്ന അവധിക്കാല പരിപാടിയായ 'സമ്മറൈസ് മോറല്‍ സ്‌കൂള്‍' വിവിധ പഠന പരിപാടികളുമായി മുന്നേറുന്നതായി റയ്യാന്‍ വിദ്യാഭ്യാസ വിഭാഗം അറിയിച്ചു. ഇക്കഴിഞ്ഞ ദിവസം നടന്ന സെഷനില്‍ ബ്രദര്‍ യെമിന്‍ സദിയേവ് (അസര്‍ബൈജാന്‍) ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സിന്റെ പ്രായോഗിക വശങ്ങളെക്കുറിച്ചും നിത്യജീവിതത്തില്‍ അത് ഏതെല്ലാം തരത്തില്‍ പ്രയോജനപ്പെടുത്താം എന്നതിനെപറ്റിയും അതില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ചും വിശദീകരിച്ചു. അബ്ദു ലത്തീഫ് ചാലിയം, വസീം അഹ്‌മദ് അല്‍ ഹികമി, സജ്ജാദ് ബിന്‍ അബ്ദു റസാഖ്, ഫഖ്റുദീന്‍ അലി അഹ്‌മദ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
Content Highlights: Rayyan Study Centre`s Summerise Moral School offers educational programs for teens