ഹോപ്പ് പ്രീമിയര്‍ ലീഗ് ധനസഹായം കൈമാറി

.
.

മനാമ: ഹോപ്പ് ബഹ്റൈന്‍ സംഘടിപ്പിച്ച ഹോപ്പ് പ്രീമിയര്‍ ലീഗില്‍ നിന്നും ആദ്യ സഹായം ആലപ്പുഴ സ്വദേശിക്ക് കൈമാറി. ക്യാന്‍സര്‍ രോഗിയായ യുവാവിന് ചികിത്സയുടെ ഭാഗമായി രണ്ട് മാസത്തിലൊരിക്കല്‍ നാട്ടില്‍ വെച്ച് അന്‍പതിനായിരം രൂപ ചിലവുള്ള ഇന്‍ജക്ഷനെടുക്കേണ്ടതായുണ്ട്. ക്രിക്കറ്റ് പ്ലയര്‍ കൂടിയായ യുവാവിന് നിലവില്‍ പന്ത്രണ്ട് ഇഞ്ചക്ഷനാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ചികിത്സാ സഹായ തുക ഹോപ്പ് പ്രീമിയര്‍ ലീഗ് കണ്‍വീനര്‍ അന്‍സാര്‍ മുഹമ്മദ്, ബ്രോസ് ആന്‍ഡ് ബഡ്ഡീസ് ടീം അംഗവും സഹായ കമ്മറ്റി കോര്‍ഡിനേറ്ററുമായ ബഷീര്‍ സിദ്ദിഖിന് കൈമാറി. ഹോപ്പ് പ്രീമിയര്‍ ലീഗില്‍ സഹകരിച്ച എല്ലാവര്‍ക്കും ഹോപ്പിന്റെ ഭാരവാഹികള്‍ നന്ദി അറിയിച്ചു.

Content Highlights: premier league