പ്രവാസി ലീഗല്‍ സെല്‍ പ്രവര്‍ത്തനം മാതൃകാപരം: ജസ്റ്റിസ് സോഫി തോമസ്

മനാമ: പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതില്‍ പ്രവാസി ലീഗല്‍ സെല്‍ പ്രവര്‍ത്തനം മാതൃകാപരമെന്ന് ജസ്റ്റിസ് സോഫി തോമസ്. പ്രവാസി ലീഗല്‍ സെല്‍ യുകെ ചാപ്റ്റര്‍ രണ്ടാം വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേരള എന്‍ആര്‍ഐ കമ്മിഷന്‍ അധ്യക്ഷയായ ജസ്റ്റിസ് സോഫി തോമസ്. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതില്‍ പിഎല്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും ഉറപ്പു നല്കിയതിനോടൊപ്പം തൊഴില്‍ തട്ടിപ്പും മറ്റും തടയുന്നതിനായി കൂടുതലായി ബോധവല്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും ജസ്റ്റിസ് സോഫി തോമസ് പറഞ്ഞു.
പ്രവാസി ലീഗല്‍ സെല്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് അഡ്വ. സോണിയ സണ്ണി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യാതിഥിയായി നോര്‍ക്ക റൂട്ട്സ് സിഇഒ അജിത് കൊളശേരിയും പങ്കെടുത്തു. യുകെയില്‍ പഠനത്തിനായും മറ്റും എത്തുന്ന നിരവധിയായ പ്രവാസികള്‍ക്ക്, പ്രവാസി ലീഗല്‍ പ്രവര്‍ത്തനങ്ങള്‍ വലിയ ആശ്വാസവും സഹായകരവുമാണ് എന്നും അജിത് കൊളശേരി ചൂണ്ടികാട്ടി. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് രണ്ടുവര്‍ഷം മുന്‍പ് ഉത്ഘാടനം നിര്‍വഹിച്ച പ്രവാസി ലീഗല്‍ സെല്‍ യുകെ ചാപ്റ്റര്‍ രണ്ടു വര്‍ഷം കൊണ്ട് നിരവധിയായ പ്രവാസികള്‍ക്ക് നിയമ സഹായം നല്‍കിയെന്നും തുടര്‍ന്നുമുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്ലോബല്‍ തലത്തില്‍ നിന്നും എല്ലാവിധ സഹകരണവും ഉറപ്പു നല്‍കുന്നതായും പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു.
ബ്രിസ്റ്റോള്‍ മുന്‍ മേയര്‍ ടോം ആദിത്യ, പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ വക്താവ് സുധീര്‍ തിരുനിലത്ത്, ലോകകേരള സഭാ അംഗവും യുകെ കൈരളി മുന്‍ സെക്രട്ടറിയുമായ കുര്യന്‍ ജേക്കബ്, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു കെ. ഡാനിയേല്‍, യുകെ മലയാളി സോഷ്യല്‍ വെല്‍ഫെയര്‍ ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം തോമസ് ജോസഫ്, ലോക കേരള സഭാംഗം വിശാല്‍ ഉദയ കുമാര്‍, നൂപുര്‍ പലിവാല്‍ തുടങ്ങിയവര്‍ ചടങ്ങിന് ആശംസ അര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ യുകെ ഐഎല്‍ആറുമായ ബന്ധപ്പെട്ട വിഷയത്തില്‍ ബിബിന്‍ ജോസഫ്, മവീഷ് വേലായുധന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഈ വിഷയത്തില്‍ പ്രവാസി ലീഗല്‍ സെല്‍ ഇന്ത്യ സര്കാരിന്റെയും മറ്റും അനുഭാവപൂര്‍ണമായ ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും തുടര്‍ന്നും സാധ്യമായ ഇടപെടലുകള്‍ക്ക് പ്രവാസി ലീഗല്‍ സെല്‍ നേതൃത്വം നല്‍കുമെന്നും അഡ്വ. സോണിയ സണ്ണി പറഞ്ഞു.
പ്രവാസി ലീഗല്‍ സെല്‍ യുകെ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ശ്രീജിത്ത് മോഹന്‍, ഷൈന്‍ പി ബേബി, സിബി നിലമ്പൂര്‍ തുടങ്ങിയവര്‍ വാര്‍ഷീകാഘോഷങ്ങള്‍ക് നേതൃത്വം നല്‍കി.
Content Highlights: Pravasi Legal Cell Anniversary