ബഹ്‌റൈന്‍ പ്രതിഭ സ:പി.കൃഷ്ണപിള്ള അനുസ്മരണം നടത്തി

.
.

മനാമ: സഖാവ് എന്ന മൂന്നക്ഷരം കൊണ്ട് കേരളക്കരയാകെ അറിയപ്പെട്ട ഇതിഹാസം സഖാവ് പി.കൃഷ്ണപിള്ള അനുസ്മരണം മനാമയിലെ ബഹ്‌റൈന്‍ പ്രതിഭ ഓഫീസില്‍ നടന്നു. പ്രതിഭ ജോയിന്റ് സെക്രട്ടറി പ്രജില്‍ മണിയൂര്‍ സ്വാഗതം പറഞ്ഞു. പ്രതിഭ പ്രസിഡന്റ് അഡ്വ:ജോയ് വെട്ടിയാടന്‍ യോഗത്തില്‍ അധ്യക്ഷനായിരുന്നു. പ്രതിഭ ജനറല്‍ സെക്രട്ടറി പ്രദീപ് പതേരി അനുസ്മരണ പ്രഭാഷണം നടത്തി. അനുസ്മരണ യോഗത്തില്‍ പ്രതിഭ മുഖ്യ രക്ഷാധികാരി പി.ശ്രീജിത് രാഷ്ട്രീയ വിശദീകരണം നടത്തി. 


 

Content Highlights: prathibha