പത്തനംതിട്ട പ്രവാസി അസോസിയേഷന്‍ മെഡിക്കല്‍ ക്യാമ്പ് വെള്ളിയാഴ്ച

പരിപാടിയുടെ പോസ്റ്റര്‍
പരിപാടിയുടെ പോസ്റ്റര്‍

മനാമ: പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷനും അല്‍ റാബി മെഡിക്കല്‍ സെന്റര്‍ മനാമയുമായി ചേര്‍ന്ന് ജൂലായ് 14 നു രാവിലെ എട്ടു മുതല്‍ 12വരെ അല്‍ റാബി മെഡിക്കല്‍ സെന്ററില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. ടോട്ടല്‍ കൊളസ്‌ട്രോള്‍, യൂറിക് ആസിഡ്, ബ്ലഡ് ഷുഗര്‍, ബ്ലഡ് പ്രഷര്‍, പള്‍സ് റേറ്റ് തുടങ്ങിയ ടെസ്റ്റുകളും, ഡോക്ടര്‍ കണ്‍സള്‍ട്ടേഷനും ഈ ക്യാമ്പില്‍ ലഭ്യമാണ്.

പങ്കെടുക്കുന്നവര്‍ക്ക് ഡിസ്‌കൗണ്ട് കാര്‍ഡ് ലഭ്യമാക്കും. അസോസിയേഷന്‍ സൗജന്യമായി സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത് എല്ലാവരും ആരോഗ്യ സ്ഥിതി ഉറപ്പുവരുത്തുവാന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍ ജയേഷ് കുറുപ്പ് (39889317), പ്രസിഡന്റ് വിഷ്ണു വി. (39251019), സെക്രട്ടറി സുഭാഷ് തോമസ് (33780699) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Content Highlights: pathanamthitta pravasi association al rabeeh medical centre free medical camp