ബഹ്‌റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറെ സന്ദർശിച്ച് 'പാക്ട്' പ്രതിനിധികൾ

മനാമ: ബഹ്‌റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ചുമതലയേറ്റ ഡോ. പ്രദീപ് സിംഗ് രാജ്പുരോഹിതിനെ പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) പ്രതിനിധികൾ സന്ദർശിച്ച് അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു. പാക്ട് പ്രസിഡന്റ് അശോക് കുമാറിന്റെ നേതൃത്വത്തിൽ നടന്ന സന്ദർശനത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സതീഷ്, ജഗദീഷ്, മൂർത്തി എന്നിവർ പങ്കെടുത്തു.

സ്‌നേഹത്തിന്റെയും ആദരവിന്റെയും പ്രതീകമായി അംബാസഡർക്ക് ഉപഹാരം സമ്മാനിച്ച ഭാരവാഹികൾ അദ്ദേഹത്തിന്റെ പുതിയ ഔദ്യോഗിക ചുമതലയിൽ എല്ലാവിധ വിജയങ്ങളും നേർന്നു.

കഴിഞ്ഞ 20 വർഷമായി പാക്ട് നടത്തിവരുന്ന വിവിധ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് പ്രതിനിധികൾ അംബാസഡറോട് വിശദീകരിച്ചു. ബഹ്‌റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും പുരോഗതിക്കുമായി ഇന്ത്യൻ എംബസിയുമായി സഹകരിച്ച് കൂടുതൽ ജീവകാരുണ്യ-സാംസ്‌കാരിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് പാക്ടിന്റെ പൂർണ്ണ പിന്തുണയും ഭാരവാഹികൾ വാഗ്ദാനം ചെയ്തു