ഒഐസിസി ഓണാഘോഷം അധാരിപാർക്കിൽ, കൊടിക്കുന്നിൽ സുരേഷ് എം.പി. മുഖ്യാതിഥി

മനാമ: ഒഐസിസി ബഹ്റൈൻ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയായ 'പൊന്നോണം 2026' ഒക്ടോബർ 23 ന് അധാരി പാർക്കിൽ നടക്കും. മുതിർന്ന കോൺഗ്രസ് നേതാവും കോൺഗ്രസ് പ്രവർത്തക സമിതി അംഗവും ലോക്സഭാംഗവുമായ കൊടിക്കുന്നിൽ സുരേഷ് എം.പി. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

ബഹ്റൈനിലെ പ്രമുഖ വ്യക്തിത്വങ്ങളും പരിപാടിയിൽ സന്നിഹിതരാകും. പ്രവാസി മലയാളികളുടെ സ്‌നേഹവും ഐക്യവും ഒത്തൊരുമയും വിളിച്ചോതുന്ന ആഘോഷത്തിൽ കാലത്ത് 10 മണി മുതൽ വിവിധ കലാ-സാംസ്‌കാരിക പരിപാടികളും അരങ്ങേറുമെന്ന് ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

Content Highlights: oicc-bahrain-ponnonam-2026-adhari-park