ബഹ്റൈന്‍ നവകേരള ''നവകേരളോണം 2025'' സംഘടിപ്പിച്ചു

മനാമ: ബഹ്റൈന്‍ നവകേരള 'നവകേരളോണം 2025' എന്ന പേരില്‍ ഈ വര്‍ഷത്തെ ഓണം സമുചിതമായി ആഘോഷിച്ചു. നവകേരള കുടുംബാംഗങ്ങള്‍ക്ക് മാത്രമായി നടത്തിയ പരിപാടി ഓണപ്പാട്ടോടു കൂടി മഹാബലി, ഓണപൊട്ടന്‍, പുലി, തെയ്യം എന്നിവരെ വരവേറ്റ് ചടങ്ങുകള്‍ ആരംഭിച്ചു. വൈസ് പ്രസിഡന്റ് ഷാജഹാന് കരുവന്നൂരിന്റെ അധ്യക്ഷതയില്‍ കൂടിയ ഔദ്യോഗിക പരിപാടി ഐസിആര്‍എഫ് ചെയര്മാന് അഡ്വ.വി.കെ.തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. ലോകകേരള സഭ അംഗവും കോര്‍ഡിനേഷന്‍ സെക്രട്ടറിയുമായ ജേക്കബ് മാത്യു, ലോക കേരള സഭ അംഗവും ജോയിന്‍ കണ്‍വീനറുമായ ഷാജി മൂതല, രക്ഷാധികാരി അജയകുമാര്‍. കെ, ജോയിന്‍ കണ്‍വീനര്‍ റെയ്സണ്‍ വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
ജനറല്‍ സെക്രട്ടറി എ.കെ സുഹൈല്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ബിജു ജോണ്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നവകേരളോണം പ്രോഗ്രാം കണ്‍വീനര്‍ രാജ്കൃഷ്ണന് ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാകായിക പരിപാടികള്‍, ഗെയിംസ് എന്നിവ അരങ്ങേറി. ഓണസദ്യയോട് കൂടി പരിപാടികള്‍ അവസാനിച്ചു. ബിജു വര്‍ഗീസ്, അനു യൂസഫ്, വിശാല്‍ നെടുങ്ങാട്ടില്‍, വിഷ്ണു മധു, മനോജ് മഞ്ഞക്കാല തുടങ്ങിയവര്‍ കണ്‍വീനര്‍മാരായി വിവിധ കമ്മിറ്റികള്‍ കോര്‍ഡിനേഷന്‍ എക്സിക്യുട്ടീവ് കമ്മിറ്റികളോടൊപ്പം പ്രോഗ്രാമിന് നേതൃത്വം നല്കി.
Content Highlights: navakerala