കേരളപ്പിറവി ആഘോഷം നടത്തി മുഹറഖ് മലയാളി സമാജം

മനാമ: മുഹറഖ് മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ കേരളത്തിന്റെ എഴുപതാമത് കേരളപ്പിറവി ആഘോഷം സംഘടിപ്പിച്ചു. മുഹറഖ് സമാജം ഓഫീസിൽ നടന്ന പരിപാടിയിൽ എം.എം.എസ്. മലയാളം പാഠശാലയിലെ കുട്ടികൾ ഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പ്രസിഡന്റ് അബ്ദുൽ മൻഷീറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് രക്ഷാധികാരി അനസ് റഹീം ഉദ്ഘാടനം ചെയ്തു. മലയാളഭാഷയെയും കേരളീയ സംസ്കാരത്തെയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന പ്രവർത്തനങ്ങൾ എം.എം.എസ്. കൂടുതൽ നടത്തണമെന്ന് അനസ് റഹീം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ലത്തീഫ് കെ., സുനിൽ കുമാർ, മൊയ്തീ ടി.എം.സി. എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി ശിവശങ്കർ സ്വാഗതവും ജോയിന്റ് സെക്രട്ടറി പ്രമോദ് കുമാർ നന്ദിയും പറഞ്ഞു.
Content Highlights: Muharraq Malayali Samajam marked Kerala Piravi with students taking a language pledge and community members highlighting the importance of Malayalam and Kerala’s cultural heritage.