മലയാളം മിഷന്‍ പാഠശാല പ്രവേശനോത്സവം ജൂണ്‍ 2 ന്

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം മലയാളം മിഷന്‍ പാഠശാലയുടെ പുതിയ അധ്യയനവര്‍ഷത്തെ ക്ലാസ്സുകള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രവേശനോത്സവം ജൂണ്‍ 2 തിങ്കളാഴ്ച നടക്കും. വൈകുന്നേരം 7.30 മുതല്‍ 9 മണി വരെ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ ചെണ്ടമേളം, സംഘഗാനം, സംഘനൃത്തം, മലയാളത്തിലെ ശ്രദ്ധേയ മെലഡികള്‍ കോര്‍ത്തിണക്കിയ ഗാനാമൃതം തുടങ്ങി കുട്ടികളും അധ്യാപകരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും പ്രവേശനോത്സവത്തിന്റെ ഭാഗമായി നടക്കുമെന്ന് പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കലും അറിയിച്ചു. മലയാളം മിഷന്റെ ഇന്ത്യയ്ക്ക് പുറത്തെ ആദ്യത്തേതും ഒരേ സമയം എറ്റവുമധികം കുട്ടികള്‍ മാതൃഭാഷാപഠനം നടത്തുന്നതുമായ സമാജം മലയാളം പാഠശാലയില്‍ ആയിരത്തിലധികം കുട്ടികളാണ് തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി ഭാഷാപഠനം നടത്തുന്നത്.
Content Highlights: malayalam mission patasala pravesanolsavam