മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്‍ വാര്‍ഷികാഘോഷ ലോഗോ, ബ്രോഷര്‍ പ്രകാശനം ചെയ്തു

മനാമ: മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്‍, സ്റ്റാര്‍ വിഷന്‍ ബാനറില്‍ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി ഇന്ത്യന്‍ ക്ലബ്ബില്‍ രണ്ടാം പെരുന്നാളിന് നടത്തുന്ന ആഘോഷ പരിപാടികളുടെ ഭാഗമായുള്ള ലോഗോ, ബ്രോഷര്‍ പ്രകാശനം ശിഫ അല്‍ ജസീറ സിഇഒയും പ്രോഗ്രാം കമ്മിറ്റി മുഖ്യ രക്ഷാധികാരിയുമായ ഹബീബ് റഹ്‌മാന്‍ നിര്‍വഹിച്ചു. യോഗം ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ ബിനു മണ്ണില്‍ ഉദ്ഘാടനം ചെയ്തു. മലയാളികളുടെ ഹൃദയം കവര്‍ന്ന യുവ ഗായകന്‍ 'പാട്ടോഹോളിക് ' എന്ന മുഹമ്മദ് ഇസ്മായില്‍ തന്റെ ലൈവ് പ്രോഗ്രാം ആദ്യമായ് ബഹ്റൈനില്‍ അവതരിപ്പിക്കുന്നു എന്നതാണ് എംജെപിഎ ഇരുപതാം വാര്‍ഷിക ആഘോഷത്തിന്റെ മുഖ്യ ആകര്‍ഷണം.
രക്ഷാധികാരി നാസര്‍ മഞ്ചേരി നേതൃത്വം നല്‍കിയ യോഗത്തില്‍ പ്രസിഡന്റ് ചെമ്പന്‍ ജലാല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പ്രവീണ്‍ മേല്പത്തൂര്‍ സ്വാഗതം പറഞ്ഞു. വേള്‍ഡ് കെ എം സി സി സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, ഒ ഐ സി സി ആക്ടിങ് പ്രസിഡന്റ് ബോബി പാറയില്‍, കെ എസ് സി എ പ്രസിഡന്റ് രാജേഷ് നമ്പ്യാര്‍, ശ്രീനാരായണ കള്‍ച്ചുറല്‍ സൊസൈറ്റി ചെയര്‍മാന്‍ കൃഷ്ണകുമാര്‍, നവ കേരള സെക്രട്ടറി ഷാജി മൂതല, മനോജ് മയ്യന്നൂര്‍, ഉമ്മര്‍ ഹാജി ചേനാടന്‍, ഇക്ബാല്‍ താനൂര്‍, ദിലീപ് കുമാര്‍, സാജന്‍ ചെറിയാന്‍, അമൃത രവി, സുനില്‍ കുമാര്‍, ഹസ്സന്‍ പൊന്നാനി, ഇസ്മത്ത് വെളിയങ്കോട്, റഷീദ് സദാനന്ദന്‍, ബാബു കണിയാംപറമ്പില്‍, ബൈജു മലപ്പുറം അഹ്‌മദ് കുട്ടി വളാഞ്ചേരി, അഷ്റഫ് തിരൂര്‍, വാഹിദ് ബിയ്യത്തില്‍, ബഷീര്‍, നാസര്‍ തിരൂരങ്ങാടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഖല്‍ഫാന്‍ നന്ദി രേഖപ്പെടുത്തി.
മലപ്പുറം ജില്ലയില്‍ നിന്നും വിവിധ പ്രാദേശിക സംഘടനകളുടെ പ്രമുഖ നേതാക്കള്‍ പങ്കെടുത്ത യോഗം ആദില്‍ പറവത്ത്, മനോജ്, സലാം മാസ്റ്റര്‍, രഞ്ജിത്, നാസര്‍, സ്വരാജ്, കരീം മോന്‍, മണികണ്ഠന്‍, റഫീഖ്, വിനീഷ്, സഫ്വാന്‍, പ്രപഞ്ച്, സജീവന്‍ തുടങ്ങിയവര്‍ നിയന്ത്രിച്ചു. ശനിയാഴ്ച വൈകുന്നേരം ഏഴു മണിക്ക് ഇന്ത്യന്‍ ക്ലബ്ബില്‍ നടക്കുന്ന ആഘോഷ പരിപാടികളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും സംഘാടകര്‍ അറിയിച്ചു.
Content Highlights: malappuram pravasi association annual logo, broucher release