മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഫുട്‌ബോൾ ജേഴ്സി പ്രകാശനം ചെയ്തു.

മനാമ : മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്റെ ഫുട്‌ബോൾ ടീമായ മലപ്പുറം എഫ് സി യുടെ പുതിയ ജേഴ്സിയുടെ ഔദ്യോഗിക പ്രകാശനം നടത്തി. മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ മുഖ്യ രക്ഷാധികാരി നാസർ മഞ്ചേരി ടീം വൈസ് ക്യാപ്റ്റൻ മുസമ്മലിനു നൽകിയാണ് പ്രകാശനം നിർവഹിച്ചത്. അസോസിയേഷൻ സെക്രട്ടറി സ്വാഗതം പറഞ്ഞ ചടങ്ങിൽ,സ്പോർട് കൺവീനർ സാജൻ ചെറിയാൻ, സ്‌പോർട്‌സ് കോർഡിനേറ്റർ സലാം മലപ്പുറം, ടീം കോച്ച് മൊയ്ദീൻ കുട്ടി, ശരീഫ് നൗഫൽ, കെ. എഫ്. എ പ്രസിഡന്റ് സലാം ചാത്തൊലി, ട്രഷറർ തസ്ലീം തെന്നാടൻ, ദിലീപ് പനയങ്കര, മണി കുന്നത്ത്, കരീം മോൻ, ആദിൽ പരവത്ത്, ഷഹീൻ ജലാൽ, നിയാസ് നാസർ, പ്രമോദ് നിലമ്പുർ, നാസർ തിരുരങ്ങാടി എന്നിവർ സംബന്ധിച്ചു.