റഫീഖ് പുളിക്കൂലിന് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി

#News Desk
റഫീഖ് പുളിക്കൂലിന് ഷാജഹാന്‍ പരപ്പന്‍പൊയില്‍ സ്‌നേഹോപഹാരം കൈമാറുന്നു
റഫീഖ് പുളിക്കൂലിന് ഷാജഹാന്‍ പരപ്പന്‍പൊയില്‍ സ്‌നേഹോപഹാരം കൈമാറുന്നു

മനാമ: കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ വർക്കിങ് കമ്മിറ്റി അംഗവും വടകര നിയോജക മണ്ഡലം കെഎംസിസി കമ്മിറ്റി ട്രഷററുമായിരുന്ന റഫീഖ് പൊളിക്കൂലിന്, ബഹ്‌റൈനിലെ ജോലി അവസാനിപ്പിച്ച് സൗദിയിലേക്ക് പോകുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മിറ്റി ഹൃദ്യമായ യാത്രയയപ്പ് നൽകി. മനാമ കെഎംസിസി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ-സംസ്ഥാന നേതാക്കളും വിവിധ മണ്ഡലങ്ങളിലെ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.

സംഘടന ഏൽപ്പിച്ച ഓരോ ഉത്തരവാദിത്വവും ആത്മാർത്ഥതയോടെയും കൃത്യതയോടെയും നിർവഹിച്ച പ്രവർത്തകനായിരുന്നു റഫീഖ് പുളിക്കൂൽ. സേവനരംഗത്തും സംഘടനാ പ്രവർത്തനങ്ങളിലും പുലർത്തിയ സത്യസന്ധതയും അർപ്പണബോധവും സൗമ്യമായ വ്യക്തിത്വവും സഹപ്രവർത്തകരുമായി പുലർത്തിയ ആത്മബന്ധവും അദ്ദേഹത്തിന് പ്രവർത്തക സമൂഹത്തിന്റെ ആദരവും സ്‌നേഹവും നേടിക്കൊടുത്തു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം കായികരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. മികച്ച വോളിബോൾ താരവും സംഘാടകനുമായ റഫീഖ് പുളിക്കൂൽ യുവജനങ്ങൾക്ക് എന്നും പ്രചോദനമായ കായികപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിട്ടുണ്ടെന്നും പ്രാസംഗികർ അഭിപ്രായപ്പെട്ടു.

കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷാജഹാൻ പരപ്പൻ അധ്യക്ഷനായ ചടങ്ങ് സംസ്ഥാന സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളി ഉദ്ഘാടനം ചെയ്തു. കെഎംസിസി ബഹ്‌റൈൻ മുൻ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി അഷ്‌റഫ് അഴിയൂർ, ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാഫി വേളം, ജില്ലാ സെക്രട്ടറി മുനീർ ഒഞ്ചിയം, കോഴിക്കോട് ജില്ലാ ലേഡീസ് വിംഗ് പ്രസിഡന്റ് സുബൈദ പി.കെ.സി. ജെപികെ തിക്കോടി, നസീർ എന്നിവർ ആശംസകൾ നേർന്നു. കോഴിക്കോട് ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി നസീം പേരാമ്പ്ര പരിപാടിക്ക് നേതൃത്വം നൽകി. ജില്ലാ ജനറൽ സെക്രട്ടറി പി. കെ. ഇസ്ഹാഖ് സ്വാഗതവും ജില്ലാ സെക്രട്ടറി മുഹമ്മദ് സിനാൻ നന്ദിയും രേഖപ്പെടുത്തി.

Content Highlights: Formal farewell organized by KMCC Bahrain Kozhikode District for Rafeeq Pulikool., Recognition of his dedicated service in the Kozhikode district and Vadakara constituency committees., Highlighting his contributions to charity, organizational work, and sports development., Distinguished community leaders attended the event in Manama.