കുടുംബ സൗഹൃദ വേദി കേരളപിറവി ദിനം ആഘോഷിച്ചു

മനാമ: കുടുംബ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ ബിഎംസിയുടെ സഹകരണത്തോടെ ബഹ്റൈന്‍ മീഡിയ സിറ്റിയില്‍ പ്രൗഢഗംഭീരമായി കേരളപ്പിറവി ദിനം ആഘോഷിച്ചു.
പ്രസിഡന്റ് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മീഡിയ സിറ്റി ചെയര്മാന് ഫ്രാന്‍സിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്തു. ഐക്യ കേരളത്തിന്റെ രൂപീകരണത്തെക്കുറിച്ചും, നവീന കാലഘട്ടത്തില്‍ കേരളത്തിന്റെ വളര്‍ച്ചയും കേരളം നേരിടുന്ന വെല്ലുവിളികളെ സംബന്ധിച്ചും കേരളത്തിന്റെ ചരിത്ര സംഭവങ്ങളെ കുറിച്ചും, ഐക്യ കേരളത്തിനായി നടത്തിയ ഐതിഹാസിക പോരാട്ടങ്ങളെക്കുറിച്ചും സാംസ്കാരിക സദസ്സില്‍ പങ്കെടുത്തവര്‍ വിശദമായി സംസാരിച്ചു. പരിപാടിയോട് അനുബന്ധിച്ച് നൃത്തം, ഗാനമേള, തിരുവാതിരക്കളി തുടങ്ങി വിവിധ കലാപരിപാടികളും നടത്തി.
ചടങ്ങിന് സെക്രട്ടറി എബി തോമസ് സ്വാഗതവും ട്രഷറര്‍ തോമസ് ഫിലിപ്പ് നന്ദിയും രേഖപ്പെടുത്തി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് കുടുംബ സൗഹൃദ വേദി രക്ഷാധികാരി അജിത് കുമാര്‍, ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്മാന് എബ്രഹാം ജോണ്‍, സാമൂഹ്യപ്രവര്‍ത്തകനായ ചെമ്പന്‍ ജലാല്‍, മാധ്യമ പ്രവര്‍ത്തകനായ ഈ വി രാജീവന്, ക്യാന്‍സര്‍ കെയര്‍ രക്ഷാധികാരി ഡോ.പി വി ചെറിയാന് ലേഡീസ് വിംഗ് പ്രസിഡന്റ് മിനി റോയ് തുടങ്ങിയവര്‍ സംസാരിച്ചു.
വിവിധ പരിപാടികള്‍ക്ക് ഗണേഷ് കുമാര്‍, ജ്യോതിഷ് പണിക്കര്‍, സയ്യിദ് ഹനീഫ്, പ്രമോദ് കണ്ണപുരം, വി.സി.ഗോപാലന്, പവിത്രന് പൂക്കോട്ടി, രാജേഷ് കുമാര്‍, വിനോജ് കോന്നി, സുനീഷ് കുമാര്‍, റോയി മാത്യു, റിതിന് തിലക്, ജോര്‍ജ് മാത്യു, സിണ്‍സണ്‍ പുലിക്കോട്ടില്‍, സന്തോഷ് കുറുപ്പ്, രാജേഷ് പെരുംക്കുഴി, പ്രിയംവദ എന്‍ എസ്, റീജോയ് മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്കി. ബഹ്റൈനിലെ സാമൂഹിക പ്രവര്‍ത്തകരായ സുധീര്‍ തിരുനിലത്ത്, കെ.റ്റി സലീം, ബോബി പാറയില്‍,അന്‍വര്‍ നിലമ്പൂര്‍, നാസര്‍ മഞ്ചേരി, ഗഫൂര്‍ കൈപ്പമംഗലം, സോവിച്ചന്‍ ചേനാട്ടശ്ശേരി, ബിജു ജോര്‍ജ്, മോനി ഒടികണ്ടത്തില്‍, ഹരീഷ് നായര്‍, അനില്‍ യുകെ, നിസാര്‍ കുന്നമംഗലം, കാത്തു സച്ചിന് ദേവ്, ജവാദ് ബാഷ, സലാം മമ്പാട്ടുപറമ്പില്‍, ജോണി താമരശ്ശേരി, ബൈജു, റംഷാദ് ഐലക്കാട്, ശങ്കരപ്പിള്ള, അജി പി ജോയ്, നിസാര്‍ കൊല്ലം, അനില്‍ മടപ്പള്ളി, മോഹനന് നൂറനാട്, രാംദാസ്, ശ്രീധര്‍ തേറമ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Content Highlights: keralappiravi day