കെസിഇസി ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ ജനുവരി ഒന്നിന്

മനാമ: ബഹ്‌റൈനിലെ ക്രിസ്ത്യൻ എപ്പിസ്‌കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ (കെസിഇസി) ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ ജനുവരി ഒന്നിന് കേരളാ കാത്തലിക്ക് അസോസിയേഷൻ ഹാളിൽ വൈകിട്ട് 5:30 മുതൽ നടക്കും. കെസിഇസി അംഗങ്ങളായ ഗായക സംഘങ്ങൾ അവതരിപ്പിക്കുന്ന ക്രിസ്തുമസ് ഗാനാലാപനവും മറ്റ് കലാപരിപാടികളും അരങ്ങേറും.
പ്രസിഡന്റ് റവ. അനീഷ് സാമുവേൽ ജോണിന്റെ അധ്യക്ഷതയിൽ കൂടുന്ന പൊതുസമ്മേളനത്തിന് ജനറൽ സെക്രട്ടറി ജോമോൻ മലയിൽ ജോർജ് സ്വാഗതം അർപ്പിക്കും ഐസിആർഎഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ് മുഖ്യ അതിഥിയായി ക്രിസ്മസ് സന്ദേശം നൽകും. കെസിഇസി വൈസ് പ്രസിഡന്റുമാരായ വന്ദ്യ വെദികരും കെസിഎ പസിഡന്റും ക്രിസ്മസ് ആശംസകൾ അറിയിക്കും.
പുതുവർഷ സമർപ്പണ ശുശ്രൂഷയും വിവിധ സമ്മാനങ്ങളും കരുതിയിരിക്കുന്ന ആഘോഷങ്ങൾക്ക് ട്രഷറർ ജെറിൻ രാജ് സാം നന്ദി അറിയിക്കും. ആഘോഷ രാവിൽ പങ്കെടുക്കുവാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
Content Highlights: The Kerala Christian Ecumenical Council (KCEC) in Bahrain will host its Christmas and New Year celebrations on January 1 with carol singing and cultural programmes at the Kerala Catholic Association Hall. The event will be held under the leadership of KCEC office bearers and will include a Christmas message, New Year dedication service, and festive activities.