കാസര്‍ഗോഡ് ജില്ലാ പ്രവാസി അസോസിയേഷന്‍ ന്യൂ ഇയര്‍- ക്രിസ്മസ് പരിപാടി സംഘടിപ്പിച്ചു

മനാമ: കാസര്‍ഗോഡ് ജില്ലക്കാരുടെ ബഹ്റൈനിലെ കൂട്ടായ്മയായ കാസര്‍ഗോഡ് ജില്ലാ പ്രവാസി അസോസിയേഷന്‍ 'ഒപ്പരം' ന്യൂ ഇയര്‍- ക്രിസ്മസ് പരിപാടിയും മെമ്പേഴ്സ് മീറ്റും സംഘടിപ്പിച്ചു. മനാമ കെ.എം.സി.സി. ഹാളില്‍ നടന്ന പരിപാടിയില്‍ കാസര്‍ഗോഡ് ജില്ലയിലെ കവിയും, എഴുത്തുകാരനും, അവതാരകനുമായ നാലാപ്പാടം പദ്മനാഭന്‍ വിശിഷ്ടാതിഥിയായിരുന്നു. ജനറല്‍ സെക്രട്ടറി രാജീവ് വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് രാജേഷ് കോടോത്ത് അധ്യക്ഷത വഹിച്ചു. മാധ്യമപ്രവര്‍ത്തകന്‍ പ്രദീപ് പുറവങ്കര ആശംസകള്‍ നേര്‍ന്നു. ഒപ്പരം വൈസ് പ്രസിഡന്റ് നാരായണന്‍ ബെല്‍കാട്, ജോയിന്റ് സെക്രട്ടറി മണി മാങ്ങാട്, ട്രഷറര്‍: നാസര്‍ ടെക്‌സിം, മെമ്പര്‍ഷിപ്പ് സെക്രട്ടറി രഞ്ജിത്ത് റാം, അസിസ്റ്റന്റ് മെമ്പര്‍ഷിപ്പ് സെക്രട്ടറി ജയപ്രകാശ് മുള്ളേരിയ, രക്ഷാധികാരികളായ ബാബു കുഞ്ഞിരാമന്‍, ഷാഫി പാറക്കട്ട എന്നിവരും വിവിധ പരിപാടികളില്‍ പങ്കെടുത്തവര്‍ക്കുള്ള ഉപഹാരങ്ങള്‍ നല്‍കി. എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി ഹാരിസ് ഉളിയത്തടുക്ക, അസിസ്റ്റന്റ് എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി രാജീവ് കെ.പി, അഷ്റഫ് മളി സുരേഷ് പുണ്ടൂര്‍ എന്നിവര്‍ കലാപരിപാടികള്‍ നിയന്ത്രിച്ചു.
വനിതാ വിഭാഗം കണ്‍വീനര്‍ അമിതാ സുനില്‍, അജിത, ശുഭ, ഷീന ആതിര, ധന്യ, അഞ്ജു, ഷബ്ന, സുനീതി, വിനയ എന്നിവര്‍ വനിതകളുടെയും കുട്ടികളുടെയും കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. നോര്‍ക്കയുടെ പ്രവാസി അനുകൂല്യങ്ങളെപ്പറ്റിയും നോര്‍ക്കയില്‍ അംഗമാകേണ്ടതിന്റെ ആവശ്യകതകളെക്കുറിച്ചും സാമൂഹ്യ പ്രവര്‍ത്തകന്‍ കെ ടി സലിം സംസാരിച്ചു. തുടര്‍ന്ന് അംഗങ്ങള്‍ക്കായി നടത്തിയ നറുക്കെടുപ്പിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ കൈമാറി. പയ്യന്നൂര്‍ സഹൃദയ നാടന്‍ പാട്ട് സംഘം അവതരിപ്പിച്ച നാടന്‍ പാട്ടുകളുടെ അവതരണം ശ്രദ്ധേയമായി. സഹൃദയ നാടന്‍ പാട്ട് സംഘത്തിനും പ്രായോജകരായ ഐബാക്ക് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിനുമുള്ള ഉപഹാരവും വേദിയില്‍ വച്ച് നല്‍കി. മണി മാങ്ങാട് നന്ദി പറഞ്ഞു.
Content Highlights: kasaragod district pravasi association