ഇന്ത്യന്‍ സ്കൂള്‍ സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: ഇന്ത്യന്‍ സ്കൂള്‍ ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സിന്റെ വാര്‍ഷിക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. റിഫ കാമ്പസില്‍ നടന്ന പരിപാടിയില്‍ 2007-ല്‍ രാഷ്ട്രപതിയുടെ സ്കൗട്ട് അവാര്‍ഡ് നേടിയ സാമൂഹ്യ പ്രവര്ത്തകന് അമല്‍ദേവ് ഒ.കെ. മുഖ്യാതിഥിയായിരുന്നു. സ്കൂള്‍ ചെയര്മാന് പ്രിന്‍സ് എസ്. നടരാജന്, എക്സിക്യുട്ടീവ് കമ്മിറ്റി അംഗവും സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ഡയറക്ടറുമായ രാജേഷ് നമ്പ്യാര്‍, ബിനു മണ്ണില്‍ വറുഗീസ്, മുഹമ്മദ് നയാസ് ഉല്ല, പ്രിന്‍സിപ്പല്‍ വി.ആര്. പളനിസ്വാമി, റിഫ കാമ്പസ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍, വൈസ് പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വിദ്യാര്‍ഥികളില്‍ പ്രായോഗിക പരിജ്ഞാനം വളര്‍ത്തിയെടുക്കാനും അവരുടെ സമഗ്രമായ വികസനം മെച്ചപ്പെടുത്താനും വാര്‍ഷിക ക്യാമ്പ് ലക്ഷ്യമിടുന്നു.
ഇരുന്നൂറോളം സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് അംഗങ്ങള്‍ ക്യാമ്പില്‍ പങ്കെടുത്തു. പട്രോളിങ് പരിശോധന, പ്രഥമ ശുശ്രൂഷ, ഒഴിവുസമയ പ്രവര്‍ത്തനങ്ങള്‍, ബിപി വ്യായാമം, ക്യാമ്പ് ഗെയിംസ്, ക്യാമ്പ് ഫയര്‍ തുടങ്ങി വിവിധ പരിപാടികളില്‍ അവര്‍ സജീവമായി പങ്കെടുത്തു. ക്യാമ്പ് ചീഫ് ആര്. ചിന്നസാമിയുടെ കീഴിലുള്ള 17 അധ്യാപക സംഘമാണ് പരിശീലനം നല്‍കിയത്. ക്യാമ്പിന്റെ സമാപന ചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
താഴെപ്പറയുന്ന അധ്യാപകര്‍ സ്കൗട്ട് ആന്‍ഡ് ഗൈഡ്സിന്റെ മേല്‍നോട്ടം വഹിക്കുന്നു: ചിന്നസാമി ആര് (സ്കൗട്ട് മാസ്റ്റര്‍ ഓവറോള്‍ ഇന്‍ചാര്‍ജ്), വനിതാകുമാരി ബെനഡിക്ട് (കോഓര്‍ഡിനേറ്റര്‍-സ്കൗട്ട്സ് ഗൈഡ്സ്), ചിത്ര സതീഷ് (കോഓര്‍ഡിനേറ്റര്‍-കബ്സ് ആന്‍ഡ് ബള്ബുള്സ് സീനിയര്‍), വിജയന് നായര്‍ കെ., ആശാലത, ശുഭ അജി, ശ്രീധര്‍ ശിവ എസ് (സ്കൗട്ട് മാസ്റ്റേഴ്സ്), ഉഷ സുരേഷ്, ഊര്‍മിള ജി പല്നിത്കര് (ഗൈഡ് ക്യാപ്റ്റന്‍സ്), പ്രിയങ്ക, ഷീജ ജയന്, ജയശ്രീ ചെങ്ങോത്ത് (കബ് മാസ്റ്റേഴ്സ്), ക്യുറോബിന ഫെര്‍ണാസ് (കോഓര്‍ഡിനേറ്റര്‍-കബ്സ്), ഭാരതി അസര്‍ (കോര്‍ഡിനേറ്റര്‍-ബള്ബുള്സ്), അനീഷ സംഗീത്, സുജ സുരേന്ദ്രന്, അരുള്‍ രാമലിംഗം (ഫ്ലോക്ക് ലീഡര്‍മാര്‍).
സ്കൂള്‍ ചെയര്മാന് പ്രിന്‍സ് എസ്
നടരാജന്, സെക്രട്ടറി സജി ആന്റണി, ഇ.സി അംഗം സ്പോര്‍ട്സ് രാജേഷ് നമ്പ്യാര്‍, പ്രിന്‍സിപ്പല്‍ വിആര്‍ പളനിസ്വാമി, റിഫ കാമ്പസ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍ എന്നിവര്‍ സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് വിദ്യാര്‍ഥികളുടെ സജീവ പങ്കാളിത്തത്തെ അഭിനന്ദിച്ചു.
Content Highlights: indian school scouts and guides practicing