'ഫ്രണ്ട്‌സ് അസോസിയേഷന്‍ ഓഫ് തിരുവല്ല' വാര്‍ഷികാഘോഷം അദാരി ഗാര്‍ഡനില്‍

'ഫ്രണ്ട്‌സ് അസോസിയേഷന്‍ ഓഫ് തിരുവല്ല' ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍
'ഫ്രണ്ട്‌സ് അസോസിയേഷന്‍ ഓഫ് തിരുവല്ല' ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍

മനാമ: 'ഫ്രണ്ട്‌സ് അസോസിയേഷന്‍ ഓഫ് തിരുവല്ല' (ഫാറ്റ്) ഇരുപത്തിയേഴാമത് വാര്‍ഷികവും ക്രിസ്മസ്-പുതുവത്സരാഘോഷവും ജനുവരി 24 വെള്ളിയാഴ്ച വൈകിട്ട് 6.30- ന് അദാരി ഗാര്‍ഡനില്‍ ന്യൂസീസണ്‍ ഹാളില്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ്. ചെയര്‍മാന്‍ അഡ്വ: ആര്‍. സനല്‍കുമാര്‍ മുഖ്യാതിഥി ആയിരിക്കും. ഫാ.സേവറിയോസ് തോമസ്, സുമേഷ് അയിരൂര്‍ എന്നിവര്‍ നടത്തുന്ന സംഗീതനിശയും ഉണ്ടായിരിക്കുന്നതാണ്. 

ഫാറ്റ് പ്രസിഡന്റ് റോബി ജോര്‍ജ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മറ്റി ജനറല്‍ കണ്‍വീനര്‍ മനോജ് ശങ്കരന്‍, രക്ഷാധികാരികളായ ശ്രീകുമാര്‍ പടിയറ, വര്‍ഗീസ് ഡാനിയേല്‍, ജന.കണ്‍വീനര്‍ ജെയിംസ് ഫിലിപ്പ്, പ്രോഗ്രാം കണ്‍വീനര്‍ ബ്ലസന്‍ മാത്യു, മാത്യു യോഹന്നാന്‍ (ജോയിന്റ് കണ്‍വീനര്‍), അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ കെ ജി ദേവരാജ്, വി. ഒ എബ്രഹാം, സജി ചെറിയാന്‍, ട്രഷറര്‍ ജോബിന്‍, എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ജോസഫ്, നിതിന്‍ സോമരാജന്‍, എന്നിവര്‍ എങ്കെടുത്തു. ഫാറ്റ് ജനറല്‍ സെക്രട്ടറി അനില്‍ പാലയില്‍ സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു.

Content Highlights: gulf news manama friends association