ഗോപ്‌യോ ബഹ്റൈന്‍ ജൂനിയര്‍ ബാഡ്മിന്റണ്‍ ഓപ്പണ്‍ ടൂര്‍ണമെന്റ് ജൂണ്‍ 6 ന്

മനാമ: ഗോപ്‌യോ ബഹ്റൈന്‍ സംഘടിപ്പിക്കുന്ന 'ജൂനിയര്‍ ബാഡ്മിന്റണ്‍ ഓപ്പണ്‍ ടൂര്‍ണമെന്റ് 2024' ജൂണ്‍ 6 ന് രാവിലെ 8 മണിക്ക് ഇന്ത്യന്‍ ക്ലബ്ബില്‍ നടക്കും. കായിക പ്രേമികള്‍ക്കും സമൂഹത്തിനും ഈ പരിപാടി ഒരു സുപ്രധാന നാഴികക്കല്ലായിരിക്കുമെന്ന് ഗോപ്‌യോ ബഹ്റൈന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി ജുഫൈറിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അണ്ടര്‍ 19 ജൂനിയര്‍ ബാഡ്മിന്റണ്‍ ഓപ്പണ്‍ ടൂര്‍ണമെന്റില്‍ ജിസിസി രാജ്യങ്ങളില്‍നിന്നുള്ള 130 പേര്‍ സിംഗിള്‍സ്, ഡബിള്‍സ് മത്സരങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഗോപ്‌യോ സ്പോര്‍ട്സ് കൗണ്‍സില്‍ മേധാവി ബിനു പാപ്പച്ചന്‍ പ്രഖ്യാപിച്ചു.
ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ ഗോപ്‌യോ ബഹ്റൈന്‍ പ്രസിഡന്റ് ടീന മാത്യു എല്ലാവരേയും ക്ഷണിച്ചു. പങ്കെടുത്ത എല്ലാവര്‍ക്കും വൈസ് പ്രസിഡന്റ് സാമുവല്‍ പോള്‍ നന്ദി പറഞ്ഞു, പിആര്‍ സെക്രട്ടറി അമീന റഹ്‌മാന്‍ സ്‌പോണ്‍സര്‍മാരുടെ ഉദാരമായ പിന്തുണയ്ക്ക് നന്ദി പറഞ്ഞു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മേധാവികളായ ബിനു പാപ്പച്ചനും ലത വിനോദും പങ്കെടുത്തു, കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹ ഇടപെടല്‍ വളര്‍ത്തുന്നതിനുമുള്ള കമ്മിറ്റിയുടെ പ്രതിബദ്ധത ഭാരവാഹികള്‍ ഊന്നിപ്പറഞ്ഞു. ഗ്ലോബല്‍ റിമോര്‍ട്ട്, പ്രോകോട്ട്, കിംസ്, ബുറൂജ് പ്രസ്സ്, സംഗീത റെസ്റ്റോറന്റ്, ഗ്രേ ഇമേജ്, വി.എം.ബി. എന്നിവയുള്‍പ്പെടെയുള്ള സ്‌പോണ്‍സര്‍മാരുടെ ഉദാരമായ പിന്തുണയാണ് പരിപാടി സാധ്യമാക്കുന്നത്.
Content Highlights: Gopio Bahrain Junior Badminton Open Tournament