ഫ്രന്‍ഡ്‌സ് വെസ്റ്റ് റിഫ യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു

മനാമ: ഫ്രന്‍ഡ്‌സ് സോഷ്യല്‍ അസോസിയേഷന്‍ വെസ്റ്റ് റിഫ യൂണിറ്റ് കുടുംബ സംഗമം സഘടിപ്പിച്ചു. വെസ്റ്റ് റിഫയിലെ ദിശ സെന്ററില്‍ നടന്ന പരിപാടിയില്‍ അസോസിയേഷന്‍ പ്രസിഡന്റ് സഈദ് റമദാന്‍ നദ്വി മുഖ്യപ്രഭാഷണം നടത്തി. കുടുംബ ജീവിതത്തില്‍ പ്രവാചകന്മാര്‍ കാണിച്ചു തന്ന മാതൃക, മഹനീയവും മികച്ചതുമാണെന്ന് അദ്ദേഹം പറഞ്ഞു. ബന്ധങ്ങള്‍ ഏറ്റവും നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോവേതുണ്ട്. കെട്ടുറപ്പുള്ള സമൂഹത്തിന്റെ അടിസ്ഥാനം സുഭദ്രമായ കുടുംബമാണെന്നും അദ്ദേഹം കൂട്ടിേച്ചര്‍ത്തു.
യൂണിറ്റ് പ്രസിഡന്റ് പി.എം. അഷ്റഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മൂസ കെ. ഹസന്‍ നന്ദി പറഞ്ഞു. നൗഷാദ് ഗാനം ആലപിക്കുകയും അബ്ദുല്‍ ഖയൂം ഖുര്‍ആനില്‍ നിന്ന് അവതരിപ്പിക്കുകയും ചെയ്തു.
Content Highlights: friends rifa west family meet