ഫ്രണ്ട്സ് വനിതാ സമ്മേളനം: ഏരിയ മത്സരങ്ങള്‍ വെള്ളിയാഴ്ച

ഫ്രണ്ട്സ് അസോസിയേഷന്‍
ഫ്രണ്ട്സ് അസോസിയേഷന്‍

മനാമ: 'നവലോക നിര്‍മിതിയില്‍ സ്ത്രീകളുടെ പങ്ക്' എന്ന വിഷയത്തില്‍ ഫ്രണ്ട്സ്  സോഷ്യല്‍ അസോസിയേഷന്‍ വനിതാ വിഭാഗം ഡിസംബര്‍ 30-നു സംഘടിപ്പിക്കുന്ന വനിതാ സമ്മേളനത്തിന്റെ ഭാഗമായി കുടുംബിനികള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കുമായി നടത്തുന്ന വിവിധ മത്സരങ്ങള്‍ ഡിസംബര്‍ 9 വെള്ളിയാഴ്ച നടക്കും. ഖുര്‍ആന്‍ പാരായണം, മാപ്പിളപ്പാട്ട് , നാലുമണി പലഹാരം, പുഡിങ് നിര്‍മ്മാണം, കാലിഗ്രാഫി, ഹെന്ന ഡിസൈനിങ്, ചിത്ര രചന എന്നീ ഇനങ്ങളില്‍ ആണ് മത്സരങ്ങള്‍.

സിഞ്ചിലുള്ള ഫ്രണ്ട്സ്  കേന്ദ്ര ഓഫീസ്, മുഹറഖിലെ ഫ്രണ്ട്സ്  ഏരിയാ ഓഫീസ്, വെസ്റ്റ് റിഫയിലെ ദിശ ഓഡിറ്റോറിയം എന്നിവിടങ്ങളില്‍ വെച്ചാണ് മത്സരങ്ങള്‍ നടക്കുക. വിശദ വിവരങ്ങള്‍ക്ക് 38379292, 33049521, 35665700 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന്  പരിപാടിയുടെ കണ്‍വീനര്‍ ലുലു അബ്ദുല്‍ ഹഖ് അറിയിച്ചു.

Content Highlights: friends association baharain