പുതുവർഷത്തെ വരവേറ്റ് ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ

മനാമ: ഇടപ്പാളയം ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കായി പുതുവത്സരാഘോഷവും സൗഹൃദ സംഗമവും സംഘടിപ്പിച്ചു. 'ന്യൂ ഇയർ ഫ്രണ്ട് ഗിഫ്റ്റ് എക്‌സ്‌ചേഞ്ച് & മീറ്റ് അപ്പ്' എന്ന പേരിൽ നടന്ന പരിപാടിയിൽ അംഗങ്ങൾ തമ്മിൽ സ്‌നേഹസമ്മാനങ്ങൾ കൈമാറി. പരസ്പര സൗഹൃദവും കൂട്ടായ്മയുടെ ബന്ധങ്ങളും കൂടുതൽ ഊട്ടിയുറപ്പിച്ചു.
കുട്ടികളിലെ സർഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ചിൽഡ്രൻസ് വിങ്ങിന്റെ നേതൃത്വത്തിൽ ന്യൂ ഇയർ കാർഡ് നിർമ്മാണ മത്സരം സംഘടിപ്പിച്ചു. ലേഡീസ് വിങ്ങും ചിൽഡ്രൻസ് വിങ്ങും സംയുക്തമായി ഒരുക്കിയ മനോഹരമായ ഒത്തുചേരൽ ഓരോ അംഗത്തെയും സ്‌നേഹത്തോടെ ചേർത്തുപിടിച്ച ഊഷ്മളമായൊരു കുടുംബസംഗമമായി മാറി. പ്രവാസഭൂമിയിൽ സ്‌നേഹവും ഐക്യവും മുൻനിർത്തിയുള്ള ഇത്തരം വൈവിധ്യമാർന്ന പ്രവർത്തനങ്ങളുമായി കൂടുതൽ കരുത്തോടെ മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Content Highlights: Edappalayam Bahrain Chapter welcomed the New Year with a friendship meet and gift exchange that strengthened bonds among members. Children’s and Ladies’ Wings jointly organized creative activities, turning the celebration into a warm family gathering.