ബഹ്‌റൈന്‍ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയില്‍ ഈസ്റ്റര്‍ ശുശ്രൂഷ നടന്നു

മനാമ: ബഹ്‌റൈന്‍ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയില്‍ ഈസ്റ്റര്‍ ശുശ്രൂഷകള്‍ ഇടവകയുടെ പാത്രിയാര്‍ക്കല്‍ വികാര്‍ അഭിവന്ദ്യ മാത്യൂസ് മോര്‍ തേവോദോസിയോസ് തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തിലും ഇടവക വികാരി റവ. ഫാ. ജോണ്‍സ് ജോണ്‍സണ്‍ന്റെ സഹ കാര്‍മികത്വത്തിലും നടത്തി. ഇടവക വൈസ് പ്രസിഡന്റ് മനോഷ് കോര, സെക്രട്ടറി ആന്‍സണ്‍ ഐസക്ക്, ട്രഷറര്‍ സുജേഷ് ജോര്‍ജ്, മാനേജിങ് കമ്മറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ ചേര്‍ന്ന് ഈസ്റ്റര്‍ ശുശ്രൂഷകളുടെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Content Highlights: Easter St. Peter's Jacobean Syriac Church Bahrain