കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ബഹ്റൈൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മനാമ: ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി ബഹ്‌റൈനിലെത്തിയ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ തിങ്കളാഴ്ച രാവിലെ ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൾ ലത്തീഫ് ബിൻ റാഷിദ് അൽ-സയാനിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിൽ ബഹ്റൈൻ രാജ്യം നടത്തുന്ന ശ്രമങ്ങൾക്ക് മന്ത്രി ജയശങ്കർ ആത്മാർത്ഥമായ നന്ദി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുകയും മേഖലയിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വികസനങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവെക്കുകയും ചെയ്തു.