ബിഎംസി ജീവകാരുണ്യ പദ്ധതി-'പ്രൊട്ടക്ട് എ ഫാമിലി' ഉദ്ഘാടന ചടങ്ങ് ശ്രദ്ധേയമായി

ബിഎംസി ജീവകാരുണ്യ പദ്ധതി-'പ്രൊട്ടക്ട് എ ഫാമിലി' ഉദ്ഘാടന ചടങ്ങ്
ബിഎംസി ജീവകാരുണ്യ പദ്ധതി-'പ്രൊട്ടക്ട് എ ഫാമിലി' ഉദ്ഘാടന ചടങ്ങ്

മനാമ : ബഹ്റൈൻ മീഡിയ സിറ്റിയുടെ പുതിയ ജീവകാരുണ്യ പദ്ധതിയായ ' പ്രൊട്ടക്ട്-എ-ഫാമിലി' പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞദിവസം മർമറിസ് ഹാളിൽ സംഘടിപ്പിച്ചു. പരിപാടിയോടൊപ്പം ഒരുക്കിയ ജോബ് എം ജെ ടീമിന്റെ ഗസലും, ബിഎംസി ഫ്രണ്ട്ഷിപ്പ് ബാൻക്വറ്റ് ഉം ശ്രദ്ധേയമായി. ഓർഗനൈസിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കത്തു സച്ചിൻ ദേവ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ബഹ്റൈൻ പാർലമെന്റ് അംഗം ഹിസ് എക്‌സലൻസി ഡോ. ഹസ്സൻ ഈദ് ബുഖാമസ് മുഖ്യാതിഥിയായും, അൽറായീദ് ഫൗണ്ടേഷൻ ചെയർമാൻ നാസർ അൽ റയിദ്, നോർത്തേൻ ഗവർണറേറ്റ് ഹെഡ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് ഇസാം അൽഖയാത്ത്, നബീൽ അജൂർ, ചെയർമാൻ ഓഫ് അജൂർ ഫർണിച്ചർ, മുഹമ്മദ് നാസർ അലി, ഡയറക്ടർ ഓഫ് പബ്ലിക് റിലേഷൻസ്, മുഹറക് മുനിസിപ്പാലിറ്റി, എന്നിവർ വിശിഷ്ട അതിഥികളായും പങ്കെടുത്തു. മുഖ്യാതിഥിയും, മറ്റ് അതിഥികളും ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ബഹ്റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അധ്യക്ഷത വഹിച്ചു. ഹസ്സൻ ഈദ് ബുഖാമസ്, നാസർ അൽ റയിദ്, ഇസാം അൽഖയാത്ത്, നബീൽ അജൂർ, മുഹമ്മദ് നാസർ അലി, എന്നിവർ ചടങ്ങിൽ ബിഎംസിയുടെ പുതിയ പദ്ധതിക്ക് എല്ലാവിധ ആശംസകളും നേർന്ന് സംസാരിച്ചു. തുടർന്ന് വേദിയിൽ ബിഎംസി ലീഡ് അവാർഡ് ദാനവും നടന്നു.

ബിഎംസി അവതരിപ്പിച്ച സാമൂഹിക ക്ഷേമ സുരക്ഷാ പദ്ധതിക്ക് മികച്ച പിന്തുണ നൽകിയ ഇന്ത്യൻ ക്ലബ്ബ് ബഹ്‌റൈൻ, സിംസ് ബഹ്റൈൻ, കോഴിക്കോട് ജില്ലാ പ്രവാസി ഫോറം, കേരള സീനിയർ സിറ്റിസൺസ് ബഹ്‌റൈൻ, ഐവൈസിസി ബഹ്റൈൻ, സാന്റ്റി എക്സ്‌കവേഷൻസ്, എന്നിവയ്ക്കും സാമൂഹിക സേവനത്തിന് കാത്തു സച്ചിൻ ദേവ്, സുനിൽ ബാബു എന്നിവർക്കും ബിഎംസി ലീഡ് കമ്മ്യൂണിറ്റി വെൽഫെയർ അവാർഡ് അതിഥികളും ഫ്രാൻസിസ് കൈതാരത്തും ചേർന്ന് സമ്മാനിച്ചു. ബിഎംസി ഫ്രണ്ട്ഷിപ്പ് ബാൻക്വറ്റ് ൽ, പ്രത്യേക ക്ഷണക്കത്തിലൂടെ പങ്കെടുത്ത ഏവർക്കും ബിഎംസി യുടെ ' പ്രൊട്ടക്ട്-എ-ഫാമിലി ഗിഫ്റ്റ് വൗച്ചർ' നൽകിയിരുന്നു. ലഭിച്ച ഗിഫ്റ്റ് വൗച്ചർ ഉപയോഗിച്ച് ബിഎംസി യുടെ ഫിറ്റ്‌നസ് ലോഞ്ചിൽ അംഗമായിക്കൊണ്ട്, ബിഎംസി -യുടെ സാമൂഹിക ക്ഷേമ സുരക്ഷാ പദ്ധതിയിലെ ഒരു വർഷത്തേക്കുള്ള ഡിജിറ്റൽ ഡിസ്‌കൗണ്ട് കാർഡ്, ഒരു വർഷത്തേക്കുള്ള 10,000 ദീനാറിന്റെ ലൈഫ് കവർ പ്രൊട്ടക്ഷൻ പ്ലാൻ, ഒരു മാസത്തേക്കുള്ള ഫിറ്റ്‌നസ് ക്ലാസ് എന്നിവ ലഭ്യമാകും. അതിലൂടെ അംഗങ്ങളുടെ സാമ്പത്തിക, മാനസിക, ശാരീരിക പ്രശ്‌നങ്ങൾക്ക് ഒരു കൈത്താങ്ങ് ആവുക എന്നതാണ് ബിഎംസി യുടെ പുതിയ ജീവകാരുണ്യ പദ്ധതി എന്ന് ഫ്രാൻസിസ് കൈതാരത്ത് വ്യക്തമാക്കി.

വേദിയിൽ തുടർന്ന് നടന്ന ചടങ്ങിൽ ഫ്രാൻസിസ് കൈതാരത്ത് ഹസൻ ബുക്കാമസ്, നാസർ അൽ അറായീദ്, ഇസാം അൽഖയാദ്, നബീൽ അജൂർ, മുഹമ്മദ് നാസർ അലി എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ലിസൻ ഇവൻസ്, പരിപാടികൾ അവതരിപ്പിച്ച് കാണികളെ രസിപ്പിച്ച ഗസൽ ടീം, ഐമാക് ഡാൻസ് ടീം, പരിപാടി മനോഹരമായി അവതരിപ്പിച്ച അവതാരക കൃപജ, മോളി ജോർജ് എന്നിവരെയും മെമെന്റോ നൽകി ആദരിച്ചു. ബഹ്റൈനിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലകളിലെ പ്രമുഖരും, സംഘടനാ നേതാക്കളും ബിഎംസി കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ ജനറൽ കൺവീനർ സുനിൽ ബാബു നന്ദി രേഖപ്പെടുത്തി.

Content Highlights: Launch of BMC's 'Protect-a-Family' social welfare program., Provision of 10,000 Dinar life cover protection plans for members., Inclusion of digital discount cards and one-month fitness classes., Recognition of community leaders and organizations for social service., Aims to provide financial, mental, and physical support to families.