ലോക രക്തദാന ദിനത്തിൽ ക്യാമ്പ് സംഘടിപ്പിച്ച് ബിഡികെ ബഹ്റൈൻ; നൂറോളം പേർ രക്തം നൽകി

മനാമ: ലോക രക്തദാന ദിനാഘോഷത്തിന്റെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്റൈൻ ചാപ്റ്റർ കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറോളം പ്രവർത്തകർ രക്തം നൽകി ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായി.
ബിഡികെ ബഹ്റൈൻ രക്ഷാധികാരി ടി. ജെ. ഗിരീഷ്, പ്രസിഡന്റ് റോജി ജോൺ, ജനറൽ സെക്രട്ടറി രേഷ്മ ഗിരീഷ്, വൈസ് പ്രസിഡന്റ്മാരായ സുരേഷ് പുത്തൻവിളയിൽ, സലീന റാഫി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ആക്ടിങ് ട്രഷറർ രാജേഷ് പന്മന, ട്രാൻസ്പോർട്ടേഷൻ ഇൻ ചാർജ് ടി. കെ. മൊയ്തു, ക്യാമ്പ് കോർഡിനേറ്റർമാരായ സാബു അഗസ്റ്റിൻ, വിനീത വിജയൻ, സെന്തിൽ കുമാർ, സുനിൽ മണവളപ്പിൽ എന്നിവരും പങ്കെടുത്തു. എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീജ ശ്രീധരൻ, സുജേഷ് എണ്ണക്കാട്, പ്രജി വി. ചേവായൂർ എന്നിവരും ക്യാമ്പിന് നേതൃത്വം നൽകി.
Content Highlights: BDK Bahrain hosted a blood donation camp to mark World Blood Donor Day 2026., The event was held at the King Hamad University Hospital blood bank., Approximately 100 volunteers participated in the life-saving initiative., The event was led by the BDK Bahrain executive committee and coordinators.