പരേതയായ ഇന്ത്യൻ സ്‌കൂൾ അധ്യാപികയുടെ മക്കൾക്ക് യു.പി.പി. പഠനസഹായം കൈമാറി

മനാമ; അകാലത്തിൽ നിര്യാതയായ ഇന്ത്യൻ സ്‌കൂൾ അധ്യാപിക ബിന്ദു രാജേഷിന്‍റെ മക്കളുടെ നാട്ടിലെ തുടർ വിദ്യാഭ്യാസത്തിനായുള്ള യുണൈറ്റഡ് പേരന്റ് പാനൽ (യു.പി.പി.) നൽകുന്ന പഠനസഹായം ബന്ധുവായ ഹരീഷ് മുഖേന കൈമാറി.

കുട്ടികളുടെ വിദ്യാഭ്യാസത്തിന് പിന്തുണ നൽകുകയും കുടുംബത്തിന് കൈത്താങ്ങാകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ യു.പി.പി.യുടെ നേതൃത്വത്തിലാണ് സഹായം നൽകിയത്.

യു.പി.പി. രക്ഷാധികാരി എബ്രഹാം ജോൺ, യു.പി.പി ചെയർമാൻ ഡോ. സുരേഷ് സുബ്രഹ്‌മണ്യം, ഇന്ത്യൻ സ്‌കൂൾ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജു ജോർജ്, യു.പി.പി. നേതാക്കളായ ഡോ. ശ്രീദേവി, റിഷാദ്, സയ്യിദ് ഹനീഫ്, ഡി.കൃഷ്ണകുമാർ, സക്കറിയ ചുള്ളിക്കൽ, സക്കീർ ഹുസൈൻ മൈത്രി, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

വാർത്ത അയച്ചത്: അശോക് കുമാർ

Content Highlights: The United Parent Panel (U.P.P.) provided educational assistance for the children of the late Indian school teacher Bindu Rajesh, delivered through a relative named Harish. The support aims to aid the children's education and offer assistance to the family. Key figures from U.P.P., including Patron Abraham John and Chairman Dr. Suresh Subrahmanyam, along with other leaders, attended the event.