റിഫാ മലയാളി അസോസിയേഷന്റെ ഓണാഘോഷം

മനാമ: ബഹ്‌റൈൻ റിഫാ മലയാളി അസോസിയേഷന്റെയും ഫിറ്റ് 90 ഫിറ്റ്‌നസിന്റെയും ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ സെല്ലാഖ് റിസോർട്ട് ബീച്ച ഹോട്ടലിൽ നടന്നു. സംസ്ഥാന മനുഷ്യാവകാശ സംഘടന മുൻ ജനറൽ സെക്രട്ടറിയും സംഘടന പ്രസിഡന്റുമായ പൊൻകുന്നം സോബി പരിപാടി ഉദ്ഘാടനം ചെയ്തു. രേഷ്മ, അഞ്ചു, അഭിലാഷ് തക്കല, അനഘ ക്ലീറ്റസ്, ഉനൈസ് തളിപ്പറമ്പ്, അഖിൽ കൃഷ്ണ, നൗഷാദ് അബ്ദുൽ റഷീദ്, ബാലകൃഷ്ണൻ പി. റൗഫ്, എന്നിവർ നേതൃത്വം നൽകി.

Content Highlights: Bahrain Riffa Malayalee Association and Fit 90 Fitness jointly organized Onam celebrations., Event took place at Sakhir Resort Beach Hotel., Inaugurated by State Human Rights Organization former General Secretary and Association President Ponkunnam Sobi.