വസീം അഹ്മദ് അൽ ഹികമിയുടെ പ്രഭാഷണം ശ്രദ്ധേയമായി

മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം സംഘടിപ്പിച്ചു വരുന്ന പ്രബോധന പ്രവർത്തനങ്ങളുടെ ഭാഗമായി മനാമ സെന്റർ മാർക്കറ്റിന് സമീപമുള്ള ജുമാ മസ്ജിദിൽ നടന്ന 'അല്ലാഹുവിനെ അറിയുക' എന്ന പ്രഭാഷണം വിഷയത്തിലെ വൈവിധ്യം കൊണ്ടും ആളുകളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
അല്ലാഹുവിനെ ഖുർആനിന്റെയും ഹദീസിന്റെയും പിൻബലത്തോടെ മനസ്സിലാക്കാൻ ശ്രമിക്കണമെന്നും മുഖ്യ പ്രഭാഷണം നടത്തിയ വസീം അഹ്മദ് അൽ ഹികമി ഉൽബോധിപ്പിച്ചു. പ്രഭാഷണത്തിന്റെ അടുത്ത ഭാഗം നവംബർ അവസാനവാരം ഇതേ പള്ളിയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മനാമ യുണിറ്റ് പ്രസിഡണ്ട് അബ്ദു ലത്വീഫ് അലിയമ്പത്ത് നന്ദി പറഞ്ഞു.
വാർത്ത അയച്ചത്: അശോക് കുമാർ
Content Highlights: The Al Mannai Communities Awareness Center's Malayalam section organized a notable lecture titled 'Know Allah' at the Juma Masjid near the Manama Center market, which drew attention for its diverse topics and public participation. The main speaker, Waseem Ahmad Al Hikami, emphasized understanding Allah through the Quran and Hadith, with the next session scheduled for late November at the same mosque. Manama Unit President Abdu Lathif Aliyambath expressed gratitude at the event.