ബഹ്റൈൻ പ്രതിഭ ഗ്രാൻഡ് മാസ്റ്റേഴ്‌സ് കപ്പ് സീസൺ 1 സെപ്റ്റംബർ 11ന്

മനാമ : ബഹ്റൈൻ പ്രതിഭ മനാമ മേഖല ബഹ്റൈൻ ചെസ്സ് ഫെഡറേഷനും അർജുൻസ് ചെസ് അക്കാദമിയായും ചേർന്ന് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചെസ്സ് ടൂർണമെന്റ് സെപ്റ്റംബർ 11 നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഗലാലി യൂസിഫ് അഹമ്മദ് അബ്ദുൽമാലിക് ഹാളിലാണ് ടൂർണമെന്റ്. അന്താരാഷ്ട്ര ചെസ് ഫെഡറെഷനിൽ രജിസ്റ്റർ ചെയ്ത (ഫിഡെഐഡി) വിവിധ രാജ്യങ്ങളിൽ നിന്നുള്ള കളിക്കാരാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. റാപിഡ് ഫോർമാറ്റിൽ ഏഴു റൗണ്ടുകളിലായാണ് മത്സരം നടക്കുക. ആകർഷകമായ സമ്മാനങ്ങളാണ് വിവിധ കാറ്റഗറിയിലുള്ള വിജയികൾക്കായി നൽകുന്നത്. രാജ്യത്തെ ചെസ് കായികരംഗത്തെ പ്രോത്സാഹിപ്പിക്കുവാനും പുതുതലമുറയിലെ ചെസ് പ്രതിഭകളെ കണ്ടെത്തി പരിപോഷിപ്പിക്കുവാനും ബഹ്റൈൻ പ്രതിഭ നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയാണ് ടൂർണമെന്റ് എന്നും ഭാരവാഹികൾ പറഞ്ഞു.
ഈ മേഖലയിൽ ബഹ്റൈൻ പ്രതിഭ നടത്തുന്ന പ്രവർത്തനങ്ങൾ അഭിന്ദനാർഹമാണെന്നും ടൂർണമെന്റിനും തുടർ പ്രവർത്തനങ്ങൾക്കും ചെസ് ഫെഡറേഷന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും ചെസ്സ് ഫെഡറെഷൻ ഭാരവാഹികൾ ഉറപ്പു നൽകി. പ്രതിഭ സെന്ററിൽ നടന്ന വാർത്ത സമ്മേളനത്തിൽ ബഹ്റൈൻ ചെസ്സ് ഫെഡറേഷൻ ട്രഷറർ റെഥ ഫാത്തിമ, സംഘാടക സമിതി ചെയർമാൻ എൻ വി ലിവിൻ കുമാർ, കൺവീനർ മനോജ് പോൾ, അർജുൻസ് ചെസ് അക്കാദമി ഡയറക്ടർ അർജുൻ, പ്രതിഭ മനാമ മേഖല സെക്രട്ടറി രാജേഷ് അറ്റാച്ചേരി, പ്രസിഡണ്ട് നുബിൻ അൻസാരി, ജോയിന്റ് കൺവീനർ ഹൃദ്യ രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: International chess tournament organized by Bahrain Prathibha Manama sector, Partnered with Bahrain Chess Federation and Arjuns Chess Academy, Scheduled for September 11 at Galali Yusuf Ahmed Abdulmalik Hall, FIDE-registered players from various countries participating in rapid format, Aims to promote chess and nurture young talents in Bahrain