ഒളിമ്പ്യൻ ടി. അബ്ദുൽ റഹ്മാൻ എവർ റോളിങ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന് മനാമയിൽ തുടക്കമാകുന്നു

മനാമ: ബഹ്‌റൈനിലെ കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാം ഒളിമ്പ്യൻ ടി. അബ്ദുൽ റഹ്മാൻ എവർ റോളിങ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 2026 ജൂൺ 18, 19 തീയതികളിലായി മനാമയിലെ അൽ അഹ്‌ലി സ്പോർട്സ് ക്ലബ് ഗ്രൗണ്ടിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. പ്രവാസി സമൂഹത്തിനിടയിൽ കായിക സൗഹൃദവും ആരോഗ്യകരമായ മത്സര മനോഭാവവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് കായിക മാമാങ്കം സംഘടിപ്പിക്കുന്നത്.
ബഹ്‌റൈനിലെ പ്രമുഖരായ എട്ട് ടീമുകളാണ് ഈ ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. ജൂൺ 18 വ്യാഴാഴ്ച രാത്രി 9.30-ന് ആദ്യദിന മത്സരങ്ങൾക്ക് തുടക്കമാകും. എവറസ്റ്റ് എഫ്.സി (നേപ്പാൾ), പി.എൽ.എസ് മറീന എഫ്.സി, ജി.എസ്.ബി എഫ്.സി, ജി.ആർ.ഒ, അൽ കേരളാവി എഫ്.സി, ബേസ് ട്രേഡിംഗ് ഗോസി എഫ്.സി, വുൾഫ് പാക്ക് എഫ്.സി, കിംസ് യുവ കേരള എഫ്.സി എന്നീ ടീമുകളാണ് ടൂർണമെന്റിൽ ഏറ്റുമുട്ടുന്നത്. ആവേശകരമായ ഈ മത്സരങ്ങൾ കാണുന്നതിനായി മുഴുവൻ പ്രവാസി സമൂഹത്തെയും സംഘാടകർ സ്വാഗതം ചെയ്തു.
ടൂർണമെന്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് കൺവീനർ സുധി ചാത്തോത്ത് (35973047), ജോയിന്റ് കൺവീനർമാരായ അശ്വതി മിഥുൻ (32119436), ബിധുലേഷ് പറമ്പത്ത് (33156933) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
Content Highlights: Tournament scheduled for June 18-19, 2026, in Manama., Hosted at Al Ahli Sports Club by Kozhikode District Pravasi Forum., Features 8 prominent expatriate football teams in Bahrain., Aims to foster sportsmanship and community health among expats.