മാമുക്കോയയുടെ വിയോഗം കനത്ത നഷ്ടം; ഫ്രന്റ്സ് സര്‍ഗ്ഗവേദി

മാമുക്കോയ | ഫോട്ടോ: എൻ.എം. പ്രദീപ് \ മാതൃഭൂമി
മാമുക്കോയ | ഫോട്ടോ: എൻ.എം. പ്രദീപ് \ മാതൃഭൂമി

മനാമ: തനത് കോഴിക്കോടന്‍ ഭാഷയിലൂടെ മലയാള സിനിമാ രംഗത്ത് തന്റേതായ ഇടം രേഖപ്പെടുത്തിയ അഭിനേതാവാണ് മാമുക്കോയയെന്ന് ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ സര്‍ഗവേദി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമാ രംഗത്ത് കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഹാസ്യരംഗങ്ങളിലൂടെ കേരളക്കരയാകെ പൊട്ടിച്ചിരിപ്പിച്ച അദ്ദേഹം സാമൂഹിക - രാഷ്ട്രീയ വിഷയങ്ങളില്‍ കൃത്യമായ നിലപാടുകള്‍ ഉള്ള നടനും കൂടിയായിരുന്നു.
വെറുപ്പും വിദ്വഷവും പ്രചരിപ്പിക്കപ്പെടുന്ന ഈ കാലത്ത് അതിനെതിരെ ശക്തമായ പ്രതിഷേധം തന്റെ കലാസൃഷ്ടികളിലൂടെയും പ്രസംഗങ്ങളിലൂടെയും പ്രകടിപ്പിക്കാറുണ്ടായിരുന്നു. 

തന്റെ അഭിനയത്തിലൂടെ അനശ്വരമാക്കിയ നിരവധി കഥാപാത്രങ്ങള്‍ ഉണ്ട്. അതൊന്നും മലയാള സിനിമാ പ്രേമികള്‍ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കുകയില്ലായെന്നും ഫ്രന്റ്‌സ് സര്‍ഗവേദി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ പ്രയാസപ്പെടുന്ന കുടുംബത്തിന്റെയും ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നതായി ഫ്രന്റ്സ് സര്‍ഗവേദി സെക്രട്ടറി അബ്ബാസ് മലയില്‍, കവീനര്‍ ഷാഹുല്‍ ഹമീദ് എന്നിവര്‍ അറിയിച്ചു.


 

Content Highlights: bahrain news, mamukkoya