ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി ടൂർണമെന്റ് ഫൈനൽ: മുട്ടമ്പലം ജേതാക്കൾ

മനാമ :ബഹ്റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ആറാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരത്തിന്റെ ഫൈനൽ മത്സരം ന്യൂ സിഞ്ച് മൈതാനിയിൽ വച്ച് നടത്തപ്പെട്ടു. ഫൈനൽ മത്സരത്തിൽ നെല്ലിക്കൽ ടീമിനെ പരാജയപ്പെടുത്തി മുട്ടമ്പലം ടീം ജേതാക്കൾ ആയി. വിജയികൾക്ക് ചേരിയിൽ സി. ഡി. പുരുഷോത്തമൻ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിയും, ക്യാഷ് അവാർഡും, രണ്ടാം സ്ഥാനക്കാർക്ക് കോയിത്തറ കെ. എ. എബ്രഹാം മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിയും, എം. സി. കുരുവിള മണ്ണൂർ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു. ടൂർണമെന്റിലെ മികച്ച കളിക്കാർക്ക് വ്യക്തിഗത സമ്മാനങ്ങളും നൽകി.