അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ മദേഴ്സ് കേക്ക് മിക്‌സിങ് സംഘടിപ്പിച്ചു

ബഹ്റൈന്‍ അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സംഘടിപ്പിച്ച മദേഴ്സ് കേക്ക് മിക്‌സിങ് പരിപാടിയില്‍നിന്ന്‌
ബഹ്റൈന്‍ അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സംഘടിപ്പിച്ച മദേഴ്സ് കേക്ക് മിക്‌സിങ് പരിപാടിയില്‍നിന്ന്‌

മനാമ: ബഹ്റൈന്‍ അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ലുലു ഇന്റര്‍നാഷണലുമായി സഹകരിച്ചു രാജ്യത്തെ ഏറ്റവും വലിയ കേക്ക് മിക്‌സിങ് സംഘടിപ്പിച്ചു. അല്‍ ഹിലാല്‍ മദര്‍ ആന്‍ഡ് ചൈല്‍ഡ് കെയര്‍ നേതൃത്വം നല്‍കിയ പരിപാടി ഗര്‍ഭിണികള്‍ക്കായാണ് നടത്തിയത്.

മുഹറഖ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ നൂറ്റിയമ്പതിലേറെ ഗര്‍ഭിണികള്‍ പങ്കെടുത്തു. ഗൈനക്കോളജിസ്റ്റുകളുടെ വിദഗ്ധ പാനല്‍ എല്ലാവരുടെയും സംശയങ്ങള്‍ക്ക് ഉത്തരം നല്‍കി. 

പരിപാടിയില്‍ ഡോ. ശരത് ചന്ദ്രന്‍ (അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്, സിഇഒ), ആസിഫ് മുഹമ്മദ് (അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റ്), സി.എ. സഹല്‍ ജമാലുദ്ധീന്‍ (അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ഫിനാന്‍സ് മാനേജര്‍), ഫ്രാങ്കോ ഫ്രാന്‍സിസ് (ബ്രാന്‍ഡ് ഹെഡ്, അല്‍ ഹിലാല്‍ മുഹറഖ്), ഷിബിന്‍ (ജനറല്‍ മാനേജര്‍, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്) എന്നിവര്‍ പങ്കെടുത്തു

Content Highlights: Al Hilal Hospital organized Mother's Cake Mixing