ഭൂമി തരംമാറ്റാന്‍ ഇടനിലക്കാര്‍ വാങ്ങുന്നത് മൂന്നുലക്ഷംവരെ | Investigation Podcast

ഭൂമി തരംമാറ്റാന്‍ ഇടനിലക്കാര്‍ വാങ്ങുന്നത് മൂന്നുലക്ഷംവരെ. കൃഷിയോഗ്യമല്ലാത്ത 25 സെന്റുവരെ സൗജന്യമായി തരംമാറ്റാമെന്ന് നിയമമുള്ളപ്പോഴാണ് ഈ ചൂഷണം. വീടിനും ചെറിയ വാണിജ്യകെട്ടിടങ്ങള്‍ക്കും പ്ലാന്‍ കിട്ടാതെ ബുദ്ധിമുട്ടുന്നവരാണ് ഇരയാവുന്നതില്‍ കൂടുതലും.

'ചതുപ്പുനിലങ്ങള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ തരംമാറ്റിനല്‍കാന്‍ ബന്ധപ്പെടുക' എന്ന രീതിയില്‍ ബാനറുകളും ബോര്‍ഡുകളും വെച്ചാണ് ഇവര്‍ ആളുകളെ കാന്‍വാസ് ചെയ്യുന്നത്. അങ്ങനെ ലഭിച്ച ഒരു നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ 10 സെന്റിന് മൂന്നുലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.

എഡിറ്റ്: ദിലീപ് ടി.ജി.

Content Highlights: