ടിക്കിടാക്കയുടെ മുനയൊടിക്കാന്‍ എന്താകും ജര്‍മനിയുടെ വജ്രായുധം|podcast

ഫൈനലിന് മുന്‍പൊരു ഫൈനല്‍. ഇങ്ങനെ വേണം സ്പെയിന്‍-ജര്‍മനി പോരാട്ടത്തെ വിശേഷിപ്പിക്കാന്‍. തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് സ്പെയിന്‍. ജര്‍മനി അട്ടിമറിയുടെ ഞെട്ടലിലും. അതുകൊണ്ട് തന്നെ ജര്‍മനിക്ക് ഇത് ജീവന്മരണ പോരാട്ടമാണ്. ജയിക്കാന്‍ എന്ത് ആയുധമാവും ജര്‍മനി പുറത്തെടുക്കുക. കോസ്റ്ററിക്കയ്ക്കെതിരേ ജപ്പാന്റെ സാധ്യത എന്താണ്. കാനഡയെ വീഴ്ത്താന്‍ എന്ത് തുറുപ്പുചീട്ടാവും ക്രൊയേഷ്യ പുറത്തെടുക്കുക. മൊറോക്കോയെ മറികടക്കാന്‍ ബെല്‍ജിയത്തിന് കഴിയുമോ. അവലോകനം ചെയ്യുന്നത് മനു കുര്യനും ബി.കെ.രാജേഷും പ്രിയദയും. നിര്‍മാണം: വൃന്ദാ മോഹന്‍. സൗണ്ട് മികസിങ്: പ്രണവ്.പി.എസ്.

Content Highlights: What will be Germany's weapon to break Spain's Tiki-Taka